ഈ അവസരം മുതലെടുക്കണം :എൻഡ്രിക്കിന് പറയാനുള്ളത്!

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്.കൊളംബിയ,അർജന്റീന എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ കേവലം 17 വയസ്സ് മാത്രമുള്ള എൻഡ്രിക്കിന് ബ്രസീലിന്റെ നാഷണൽ ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നു. ബ്രസീലിയൻ ദേശീയ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം എന്ന റെക്കോർഡ് എൻഡ്രിക്ക് ഇതോടുകൂടി സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം ബ്രസീൽ ദേശീയ ടീമിനോടൊപ്പം ജോയിൻ ചെയ്യുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ ചില കാര്യങ്ങൾ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം പ്രത്യേകതയാർന്നതാണ് എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്. ഈ അവസരം തനിക്ക് മുതലെടുക്കേണ്ടതുണ്ടെന്നും എൻഡ്രിക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഗ്രാഞ്ച കോമറിയിൽ എത്തിയിട്ട് കുറച്ചധികം നാളുകളായിട്ടുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സ്പെഷലാണ്. ബ്രസീൽ നാഷണൽ ടീമിനെ സഹായിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എന്റെ കരിയറിൽ ഉടനീളം എന്നെ സഹായിച്ചവരോട് ഞാൻ നന്ദി പറയുന്നു.ദൈവത്തോട് നന്ദി പറയുന്നു.തീർച്ചയായും ഈ സഹതാരങ്ങളോടൊപ്പം ഉള്ള സമയം എനിക്ക് ആസ്വദിക്കാൻ കഴിയും. എനിക്ക് ലഭിച്ച ഈ അവസരം മുതലെടുക്കേണ്ടതുണ്ട് ” ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.

താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്.എന്നാൽ പകരക്കാരന്റെ റോളിൽ എങ്കിലും അദ്ദേഹം അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബ്രസീലിന് സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഈ മത്സരങ്ങൾ വളരെയധികം പ്രാധാന്യമുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *