ഈജിപ്തും കടന്ന് ബ്രസീൽ സെമിയിൽ!

ഒളിമ്പിക് ഫുട്ബോളിന്റെ സെമിയിലേക്ക് പ്രവേശിച്ച് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ കീഴടക്കി കൊണ്ടാണ് ബ്രസീൽ സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.37-ആം മിനിറ്റിൽ കുൻഹ നേടിയ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. അതേസമയം ബ്രസീലിനെ കൂടാതെ സ്പെയിൻ, ജപ്പാൻ എന്നിവരും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.

റിച്ചാർലീസൺ, കുൻഹ, ആൽവെസ് തുടങ്ങിയ താരങ്ങൾ എല്ലാം തന്നെ ബ്രസീലിയൻ നിരയിൽ അണിനിരന്നിരുന്നു. മറുഭാഗത്തുള്ള ഈജിപ്താവട്ടെ പ്രതിരോധത്തിലൂന്നിയ ശൈലിയാണ് പുറത്തെടുത്തത്. ആദ്യപകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഈജിപ്ത് ഗോൾകീപ്പർ തടസ്സമാവുകയായിരുന്നു. എന്നാൽ 37-ആം മിനിറ്റിൽ റിച്ചാർലീസണിന്റെ അസിസ്റ്റിൽ നിന്നും കുൻഹ ഗോൾ നേടിയതോടെ ബ്രസീൽ ലീഡ് നേടി. ഒടുവിൽ ഈ ലീഡിൽ തന്നെ ബ്രസീൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ഐവറി കോസ്റ്റിനെ 5-2 ന് തോൽപിച്ചു കൊണ്ടാണ് സ്പെയിൻ സെമിയിൽ എത്തിയത്.ന്യൂസിലാന്റിനെ പെനാൽറ്റിയിൽ തോൽപ്പിച്ചൻ ജപ്പാൻ സെമിയിലേക്ക് പ്രവേശനം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!