ഇസ്രയേലിനോട് പൊട്ടി,
ബ്രസീൽ വേൾഡ് കപ്പിൽ നിന്നും പുറത്ത്.
ഇന്നലെ അണ്ടർ 20 വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ ടീമായ ബ്രസീലിന് തോൽവി.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇസ്രായേലാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെട്ടത്.ഇതോടുകൂടി അണ്ടർ 20 വേൾഡ് കപ്പിൽ നിന്ന് ബ്രസീലും പുറത്തായിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല.56ആം മിനിറ്റിൽ ലിയനാർഡോ ബ്രസീലിന് വേണ്ടി ലീഡ് നേടുകയായിരുന്നു. എന്നാൽ അറുപതാം മിനിറ്റിൽ അനാൻ ഖലൈലി ഇസ്രായേലിന് സമനില ഗോൾ നേടിക്കൊടുത്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.
ISRAEL ADVANCE TO THE FIFA U-20 WORLD CUP SEMIFINALS, BEATING BRAZIL 3-2 IN EXTRA TIME. 🤯
— CBS Sports Golazo ⚽️ (@CBSSportsGolazo) June 3, 2023
This their first time EVER in the competition. 👊 pic.twitter.com/R2CKnVxXJ1
പിന്നീട് 91ആം മിനിറ്റിൽ ബ്രസീലിന് വേണ്ടി നാസിമെന്റോ ലീഡ് നേടിയെങ്കിലും അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.93ആം മിനുട്ടിൽ ഹംസ ഷിബ്ലി ഇസ്രായേലിന് സമനില നേടിക്കൊടുത്തു. പിന്നീട് 105ആം മിനുട്ടിൽ ടുർഗ്മെൻ ഗോൾ നേടിയതോടുകൂടി മത്സരം 3-2 എന്ന നിലയിൽ ആവുകയായിരുന്നു.അതിനുശേഷം ഇസ്രായേലിനെ പെനാൽറ്റി ലഭിച്ചുവെങ്കിലും അവരത് പാഴാക്കി. അല്ലെങ്കിലും ബ്രസീലിന്റെ തോൽവി ഇതിലും വലുതായേനെ.
ഇതോടെ സെമിഫൈനൽ കാണാതെ ബ്രസീൽ പുറത്തായി. നേരത്തെ തന്നെ അർജന്റീന ഈ വേൾഡ് കപ്പിൽ നിന്നും പുറത്തായിരുന്നു.ഇസ്രായേൽ, ഇറ്റലി എന്നിവരാണ് ഇപ്പോൾ സെമിഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്.