ഇവർ ഖത്തറിന്റെ നഷ്ടങ്ങൾ,വേൾഡ് കപ്പിനില്ലാത്ത സൂപ്പർ താരങ്ങളെ അറിയൂ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള 32 ടീമുകളും കഴിഞ്ഞ ദിവസത്തോടെ കൂടി പൂർത്തിയാക്കപ്പെട്ടിരുന്നു. ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക വമ്പൻ ടീമുകളും ഇത്തവണത്തെ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.എന്നാൽ ഇറ്റലി,കൊളംബിയ തുടങ്ങിയ ചില പ്രമുഖർക്ക് യോഗ്യത കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല.

അതിലേറെ ഫുട്ബോൾ ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യം പല സൂപ്പർ താരങ്ങളെയും ഈ വേൾഡ് കപ്പിൽ കാണാൻ സാധിക്കില്ല എന്നുള്ളതാണ്. മുഹമ്മദ് സലാ,ലൂയിസ് ഡയസ്,റിയാദ് മഹ്റസ്,വെറാറ്റി,ഹാലണ്ട്,സ്ലാട്ടൻ തുടങ്ങിയ താരങ്ങൾ ഒക്കെ തന്നെയും ഈ ഖത്തർ വേൾഡ് കപ്പിന്റെ നഷ്ടങ്ങളാണ്. ഏതായാലും ഈ വേൾഡ് കപ്പിന് ഇല്ലാത്ത 23 പ്രധാനപ്പെട്ട താരങ്ങളുടെ ലിസ്റ്റ് പ്രമുഖ മാധ്യമമായ TYC ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

• Algeria : Riyad Mahrez (Manchester City)

• Austria : David Alaba (Real Madrid)

• Bosnia : Edin Dzeko (Inter Milan)

• Chile : Alexis Sánchez (Inter Milan) and Arturo Vidal (Inter
Milan)

• Colombia : Juan Guillermo Cuadrado (Juventus), Luis Diaz (Liverpool), James Rodriguez (Al Rayyan) and Duvan Zapata (Atalanta)

• Egypt : Mohamed Salah (Liverpool)

• Scotland : Andrew Robertson (Liverpool)

• Slovenia : Jan Oblak (Atletico Madrid)

• Gabon: Pierre-Emerick Aubameyang (Barcelona)

• Italy: Gianluigi Donnarumma (PSG), Leonardo Bonucci
(Juventus), Marco Verratti (PSG), Nicoló Barella (Inter Milan), Jorginho (Chelsea) and Federico Chiesa (Juventus)

• Nigeria : Victor Osimhen (Napoli)

• Norway.: Erling Haaland (Manchester City)

• Sweden : Zlatan Ibrahimovic (AC Milan)

• Hakim Ziyech (Chelsea) – resigned from the Moroccan national team

ഇവർക്കൊക്കെയാണ് ഖത്തർ വേൾഡ് കപ്പിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിക്കാത്തത്.ആരെയായിരിക്കും ഖത്തർ വേൾഡ് കപ്പ് ഏറ്റവും കൂടുതൽ മിസ് ചെയ്യുക? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *