ഇറ്റലി വേൾഡ് കപ്പ് നേടും : പ്രതീക്ഷയോടെ മാൻസിനി!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ഇറ്റലി സമനില വഴങ്ങിയിരുന്നു. നോർത്തേൺ അയർലാന്റായിരുന്നു നിലവിലെ യൂറോ ജേതാക്കളെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ഇതോടെ ഇറ്റലിക്ക് വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ഇനി പ്ലേ ഓഫ് മത്സരങ്ങൾ കളിച്ചു വേണം ഇറ്റലിക്ക് യോഗ്യത നേടാൻ.
ഏതായാലും ഇറ്റലി വേൾഡ് കപ്പിന് യോഗ്യത നേടുമെന്നും അത് വഴി വേൾഡ് കപ്പ് കിരീടം തന്നെ നേടുമെന്നുള്ള പ്രതീക്ഷയാണിപ്പോൾ ഇറ്റാലിയൻ പരിശീലകനായ മാൻസീനി വെച്ച് പുലർത്തുന്നത്. ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
'Italy will hopefully win the World Cup' – Mancini optimistic as Azzurri enter play-offs https://t.co/vd7jSJfGGG
— Murshid Ramankulam (@Mohamme71783726) November 16, 2021
“ഈ കാര്യത്തിൽ ഇപ്പോൾ ഇനി ഞങ്ങൾക്കൊന്നും ചെയ്യാനില്ല.ഇനി മാർച്ചിലാണ് ഞങ്ങൾക്ക് മത്സരംമുള്ളത്. ഞങ്ങളുടെ ബെസ്റ്റ് പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും.ഇപ്പോൾ ഗോളുകൾ നേടാൻ ഞങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്.മത്സരത്തിൽ ഞങ്ങളായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.പക്ഷേ നോർത്തേൺ അയർലാന്റ് എല്ലാവരെയും ഡിഫൻസിൽ അണിനിരത്തുകയായിരുന്നു.യഥാർത്ഥത്തിൽ സഹതാപമാണ് തോന്നുന്നത്.നിർണായകമായ മത്സരത്തിൽ ഞങ്ങൾ രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തി.ഞങ്ങൾക്ക് വിജയിക്കാനുള്ള അവസരമായിരുന്നു അത്.ഇനി ഞങ്ങൾ മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്.ഞങ്ങൾ വേൾഡ് കപ്പിന് യോഗ്യത നേടുകയും അതുവഴി കിരീടം നേടുകയും ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” മാൻസിനി പറഞ്ഞു.
മാർച്ചിലാണ് ഇനി പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. മൂന്ന് ടീമുകളാണ് പ്ലേ ഓഫ് വഴി വേൾഡ് കപ്പിന് യോഗ്യത നേടുക.