ഇരട്ടഗോളുകളുമായി ലുക്കാക്കു, റഷ്യയെ തകർത്ത് ബെൽജിയം തുടങ്ങി!
ഈ യൂറോ കപ്പിലെ തുടക്കം ഗംഭീരമാക്കി ബെൽജിയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റഷ്യയെ തകർത്തു കൊണ്ടാണ് ബെൽജിയം ആദ്യമത്സരം ആഘോഷിച്ചത്. ഇരട്ടഗോളുകൾ നേടിയ സൂപ്പർ താരം റൊമേലു ലുക്കാക്കുവാണ് ബെൽജിയത്തിന്റെ ഹീറോ.ശേഷിച്ച ഗോൾ തോമസ് മുനിയർ നേടി.ജയത്തോടെ മൂന്ന് പോയിന്റ് കരസ്ഥമാക്കി കൊണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്താനും ബെൽജിയത്തിന് സാധിച്ചു.
Lukaku goal and saying chris eriksen i love you #eriksen #lukaku #euro2020#Eriksen pic.twitter.com/ycf1cRVMLT
— Anubhav Singhal™ (@anubhaviladka) June 12, 2021
മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ബെൽജിയം ലീഡ് നേടിയിരുന്നു. റഷ്യൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത ലുക്കാക്കുവാണ് ആദ്യനിറയൊഴിച്ചത്.34-ആം മിനിറ്റിലാണ് മുനിയറിന്റെ ഗോൾ വരുന്നത്. പകരക്കാരനായി വന്നു കൊണ്ടാണ് ഇദ്ദേഹം ബെൽജിയത്തിന്റെ ലീഡുയർത്തിയത്.പിന്നീട് 88-ആം മിനുട്ടിലാണ് ലുക്കാക്കു തന്റെ ഇരട്ടഗോൾ പൂർത്തിയാക്കുന്നത്.മുനിയർ നീട്ടി നൽകിയ പന്ത് ഒരു പിഴവും കൂടാതെ ലുക്കാക്കു ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.ഇനി ഡെന്മാർക്കിനെതിരെയാണ് ബെൽജിയത്തിന്റെ മത്സരം.