ഇനി മെസ്സിയും റൊണാൾഡോയും ബാലൺഡി’ഓർ നേടുന്ന പ്രശ്നമില്ല : ടിം ഷെർവുഡ്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ സ്വന്തമാക്കിയിരുന്നു. താരത്തിന്റെ കന്നി പുരസ്കാരമായിരുന്നു ഇത്. അതേസമയം ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ നേടിയിട്ടുള്ള റൊണാൾഡോക്കും ഇത്തവണ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. റൊണാൾഡോ ഇരുപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ മെസ്സിക്ക് ആദ്യ 30 ൽ പോലും ഇടമില്ലായിരുന്നു.

ഇപ്പോഴിതാ പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ നിരീക്ഷകനായ ടിം ഷെർവുഡ് തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.അതായത് ഇനി ഒരിക്കലും മെസ്സിക്കും റൊണാൾഡോക്കും ബാലൺഡി’ഓർ നേടാൻ സാധിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.മറിച്ച് ഇനി എംബപ്പെയും ഹാലന്റുമൊക്കെ ഭരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഇനി മുതൽ നമ്മൾ ബാലൺഡി’ഓറിൽ പുതിയ ജേതാക്കളെയാണ് കാണുക. തീർച്ചയായും ഇനി ഒരുതവണ പോലും മെസ്സിയും റൊണാൾഡോയും ഈ പുരസ്കാരം നേടുകയില്ല.അവരുടേത് ഒക്കെ നമ്മൾ ആസ്വദിച്ച് കഴിഞ്ഞു.ഇനി കിലിയൻ എംബപ്പെയുടെ കാലമാണ്. മാത്രമല്ല ഹാലന്റിനും സാധ്യതയുണ്ട്. കാരണം അദ്ദേഹത്തിന് അതിനുള്ള കഴിവുമുണ്ട് ‘ ടിം പറഞ്ഞു.

പക്ഷേ ഒരിക്കലും മെസ്സിയെയും റൊണാൾഡോയെയും എഴുതിത്തള്ളാൻ സാധിക്കില്ല.പ്രത്യേകിച്ച് ഈ സീസണിൽ തന്നെ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.ചാമ്പ്യൻസ് ലീഗ് കിരീടം വേൾഡ് കപ്പ് കിരീടവുമൊക്കെ നേടാൻ സാധിച്ചാൽ മെസ്സിക്ക് ഒരിക്കൽക്കൂടി ഈ അവാർഡ് നേടൽ ബുദ്ധിമുട്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *