ഇനി മറ്റൊരു ക്രിസ്റ്റ്യാനോ ഉണ്ടാവുമെന്ന് തോന്നുന്നില്ല: ബ്രൂണോ ഫെർണാണ്ടസ്

തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പുറത്തെടുക്കുന്നത്. ഇന്നലെ ബോസ്നിയക്കെതിരെ നടന്ന മത്സരത്തിലും റൊണാൾഡോ രണ്ട് ഗോളുകൾ നേടിയിരുന്നു.ഈ വർഷം 40 ഗോളുകൾ പൂർത്തിയാക്കിയ റൊണാൾഡോ തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗലിനു വേണ്ടി ആകെ നാല് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു.

ഏതായാലും താരത്തെക്കുറിച്ച് ചില കാര്യങ്ങൾ പോർച്ചുഗീസ് സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് ഇനി മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്. പോർച്ചുഗലിൽ നിന്നും മറ്റൊരു റൊണാൾഡോ ഉണ്ടാവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ബ്രൂണോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ നിന്ന് തന്നെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇനി മറ്റൊരു ക്രിസ്റ്റ്യാനോ സംഭവിക്കാൻ സാധ്യതയില്ല.ഇപ്പോൾ ഞങ്ങൾ എല്ലാവരും ചെയ്യുന്നത് അദ്ദേഹത്തെ നന്നായി ആസ്വദിക്കുക എന്നുള്ളതാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് വ്യത്യസ്ത സാഹചര്യങ്ങളിലും പെട്ടെന്ന് അഡാപ്റ്റാവുന്ന ഒരു താരമാണ്. അദ്ദേഹം ഗോൾ നേടുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണ് ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.

ഇന്നലത്തെ മത്സരത്തിലും മികച്ച പ്രകടനമാണ് ബ്രൂണോ നടത്തിയിട്ടുള്ളത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.ഇനി അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ 2 യൂറോ യോഗ്യത മത്സരങ്ങൾ തന്നെയാണ് പോർച്ചുഗൽ കളിക്കുക.നിലവിൽ തകർപ്പൻ ഫോമിലാണ് പോർച്ചുഗൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *