ഇനിയെങ്കിലും ബ്രസീലിയൻ ആരാധകർ എന്നെ കൂടുതൽ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നു : വിജയശില്പിയായ ശേഷം റിച്ചാർലീസൺ പറയുന്നു!
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ പരാജയപ്പെടുത്താൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയിട്ടുള്ളത്. ഇരട്ട ഗോളുകൾ സൂപ്പർ താരം റിച്ചാർലീസണാണ് ബ്രസീലിന്റെ വിജയശിൽപിയായത്.മാർക്കിഞ്ഞോസ് ശേഷിച്ച ഗോൾ കണ്ടെത്തിയപ്പോൾ നെയ്മർ ജൂനിയർ രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും ഈ മത്സരത്തിനു ശേഷം റിച്ചാർലീസൺ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ബ്രസീലിയൻ ആരാധകർ ഇനിയെങ്കിലും തന്നെ കൂടുതൽ വിശ്വസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്. പലപ്പോഴും ബ്രസീലിൽ നിന്ന് തന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന താരമാണ് റിച്ചാർലീസൺ. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Richarlison for Brazil this year:
— B/R Football (@brfootball) September 23, 2022
⚽ vs. Chile
⚽⚽ vs. Bolivia
🎁 vs. Japan
⚽ vs. South Korea
⚽⚽ vs. Ghana
Getting ready for the World Cup ♨️ pic.twitter.com/UvjDYNWIJk
‘ ഞാൻ ഇവിടേക്ക് വന്നു കൊണ്ട് നിശബ്ദനായി കൊണ്ട് എന്റെ വർക്ക് ചെയ്യും. മാത്രമല്ല പരിശീലകൻ എനിക്ക് നൽകുന്ന ഓരോ അവസരവും ഞാൻ മുതലെടുക്കുകയും ചെയ്യും.അത് തുടരാൻ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നത്.ബ്രസീലിലുള്ള ആളുകൾ എന്നെ കൂടുതൽ വിശ്വസിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഞാൻ നാഷണൽ ടീമിൽ ഇടം നേടിയ താരമാണ്. ഞാൻ ഈ ജേഴ്സി അണിയുകയും ഗോളുകൾ നേടുകയും ചെയ്യുന്നുണ്ട്. ഇനിയും ഇതുപോലെ ഗോളുകൾ നേടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് ബ്രസീലിനു വേണ്ടി മികച്ച പ്രകടനമാണ് റിച്ചാർലീസൺ പുറത്തെടുക്കുന്നത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ ബ്രസീലിനു വേണ്ടി നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 37 മത്സരങ്ങൾ ആകെ കളിച്ചതാരം 16 ഗോളുകളാണ് ബ്രസീലിന്റെ ജേഴ്സിയിൽ നേടിയിട്ടുള്ളത്.