ഇത് വേറെ ലെവൽ നായകൻ:എംബപ്പേയെ കുറിച്ച് ഫ്രഞ്ച് പരിശീലകൻ!

കഴിഞ്ഞ സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഫ്രാൻസ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ലക്സംബർഗിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ കിലിയൻ എംബപ്പേ തന്നെയാണ് അവർക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.ഒരു ഗോളും രണ്ട് അസിസ്റ്റും നേടിക്കൊണ്ടും മൂന്ന് ഗോളുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

എംബപ്പേയെ ഒരിക്കൽ കൂടി പ്രശംസിച്ചുകൊണ്ട് ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാപ്സ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഫന്റാസ്റ്റിക് ലീഡർ എന്നാണ് എംബപ്പേയെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ പിന്തുടരുന്നുണ്ടെന്നും ഈ പരിശീലനം കൂട്ടിച്ചേർത്തിട്ടുണ്ട്.ദെഷാപ്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കിലിയൻ എംബപ്പേ ഞങ്ങളുടെ ക്യാപ്റ്റനാണ്. ഒരു ഫന്റാസ്റ്റിക്കായിട്ടുള്ള ലീഡറുമാണ്. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വരാനിരിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളത്.എന്തുകൊണ്ടാണ് അദ്ദേഹം ഇവിടെ ഉള്ളത് എന്നത് അദ്ദേഹത്തിന് തന്നെ അറിയാം.എംബപ്പേയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഞങ്ങൾക്ക് ആവശ്യം. കഴിഞ്ഞ മത്സരത്തിൽ മുഴുവൻ സമയവും കളിച്ചത് അദ്ദേഹത്തിന് ഗുണകരമായി. അദ്ദേഹവും ടീമിന്റെ വൈസ് ക്യാപ്റ്റനായ ഗ്രീസ്മാനും ചെയ്യുന്ന കാര്യങ്ങൾ തീർച്ചയായും മറ്റുള്ളവർ കൂടി ഫോളോ ചെയ്യുന്നുണ്ട് ” ഇതാണ് ദെഷാപ്സ് പറഞ്ഞിട്ടുള്ളത്.

യൂറോകപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ഫ്രാൻസ്. മികച്ച ഒരു താരനിര തന്നെ അവർക്കുണ്ട്. ഇനി കാനഡക്കെതിരെ ഒരു സൗഹൃദ മത്സരം ഫ്രാൻസ് കളിക്കുന്നുണ്ട്. അതിന് ശേഷം നടക്കുന്ന യൂറോ കപ്പ്ലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഓസ്ട്രിയ,നെതർലാന്റ്സ്, പോളണ്ട് എന്നിവരാണ് ഫ്രാൻസിന്റെ എതിരാളികളായി കൊണ്ട് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!