ഇത് ക്രൂസിന്റെ അവസാന മത്സരമെന്ന് ഹൊസേലു, മറുപടി നൽകി ക്രൂസ്!

യുവേഫ യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഒരു കിടിലൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ സ്പെയിനും ജർമ്മനിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.

ജർമ്മൻ സൂപ്പർ താരമായ ടോണി ക്രൂസ് ക്ലബ്ബ് കരിയർ അവസാനിപ്പിച്ചിട്ടുണ്ട്.ഈ യൂറോ കപ്പോടു കൂടി ഇന്റർനാഷണൽ കരിയർ അവസാനിപ്പിക്കും. അതായത് ഈ സ്പെയിനിനെതിരെയുള്ള മത്സരത്തിൽ ജർമ്മനി തോൽക്കുകയാണെങ്കിൽ ക്രൂസിന്റെ അവസാനത്തെ മത്സരം അതായിരിക്കും. ഇതേക്കുറിച്ച് സ്പാനിഷ് സൂപ്പർ താരമായ ഹൊസേലു ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ മത്സരത്തോടുകൂടി ക്രൂസ് വിരമിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് ഹൊസേലു പറഞ്ഞിട്ടുള്ളത്. അതായത് ജർമ്മനി പുറത്താകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ചവരാണ് ക്രൂസും ഹൊസേലുവും.ഹൊസേലു പറഞ്ഞത് ഇങ്ങനെയാണ്.

” ഞാൻ ടോണിയെ ഇഷ്ടപ്പെടുന്നുണ്ട്.പക്ഷേ ഈ മത്സരം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം വിരമിക്കുമെന്നും ഞാൻ കരുതുന്നു.അദ്ദേഹത്തിന്റെ കോളിറ്റി ഞങ്ങൾക്കറിയാം.ജർമ്മനിയുടെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. ജർമ്മനി വളരെയധികം അപകടകാരികളായ ടീമാണ് ” ഇതാണ് ഹൊസേലു പറഞ്ഞിട്ടുള്ളത്.

ഇതിന് മറുപടിയായി ക്രൂസ് രംഗത്ത വരികയും ചെയ്തിട്ടുണ്ട്.ക്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഹൊസെലു അത് പറയാൻ കാരണം അവർ വിജയിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ്. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലാകും.സ്പെയിൻ യൂറോ കപ്പിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവരെ കുഴപ്പത്തിലാക്കാൻ പറ്റുന്നതെല്ലാം ഞങ്ങളുടെ കൈവശമുണ്ട്. തീർച്ചയായും ഇത് വളരെയധികം ആവേശഭരിതമായ ഒരു മത്സരമായിരിക്കും. അദ്ദേഹം പറഞ്ഞത് സത്യമാവാതിരിക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കും ” ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഹൊസേലു റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നത്.അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിടുകയും ഏഷ്യയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. അതേസമയം ടോണി ക്രൂസ് റയൽ മാഡ്രിഡിൽ വച്ചുകൊണ്ട് തന്നെ വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *