ഇത് ആണുങ്ങളുടെ കളിയാണ് :വിനീഷ്യസിനെ അധിക്ഷേപിച്ച് ചിലാവെർട്ട്

ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ സമീപകാലത്ത് നിരവധിതവണ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വികാരഭരിതനായി കൊണ്ട് കരയുകയും ചെയ്തിരുന്നു.തനിക്ക് ആകെ വേണ്ടത് ഫുട്ബോൾ കളിക്കുക മാത്രമാണ് എന്നായിരുന്നു വിനീഷ്യസ് ജൂനിയർ പറഞ്ഞിരുന്നത്. തനിക്ക് നേരിടേണ്ടി വരുന്ന റേസിസത്തിനെതിരെ നിരന്തരം പോരാടുന്ന ഒരു വ്യക്തി കൂടിയാണ് വിനീഷ്യസ് ജൂനിയർ.

പത്രസമ്മേളനത്തിൽ താരം കരയുന്നതിന്റെ വീഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെയധികം ചർച്ചയായിട്ടുണ്ട്. എന്നാൽ താരത്തെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ പരാഗ്വൻ ഇതിഹാസമായ ചിലാവേർട്ട്. റേസിസ്റ്റ് പരാമർശങ്ങൾക്ക് പുറമേ ഹോമോഫോബിക്കായ പരാമർശങ്ങളും ചിലാവേർട്ട് നടത്തിയിട്ടുണ്ട്.വിനീഷ്യസ് കരയുന്ന വീഡിയോക്ക് താഴെ കമന്റ് ആയി കൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” ബ്രഡ്ഡും സർക്കസും. എതിരാളികളെ ആദ്യം ആക്രമിക്കുന്ന വ്യക്തി അത് വിനീഷ്യസ് ജൂനിയറാണ്.നീയൊരു സ്വവർഗാനുരാഗി ആവാതെ.!ഫുട്ബോൾ എന്നത് ആണുങ്ങളുടെ കളിയാണ് “ഇതാണ് ചിലാവേർട്ട് എഴുതിയിട്ടുള്ളത്.

ഇദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.അതേസമയം വിനീഷ്യസ് ജൂനിയർക്ക് അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിന്റെ കാര്യത്തിൽ ഒരുപാട് വിമർശനങ്ങൾ ലഭിക്കേണ്ടി വരുന്നുണ്ട്. പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തെ വംശീയമായി അധിക്ഷേപിക്കുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *