ഇത് അഭിമാനനിമിഷം, ഫിഫ ബെസ്റ്റ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ മൂന്ന് മലയാളികളും!

ഈ വർഷത്തെ ഫിഫ ബെസ്റ്റ് അവാർഡുകൾ ഇന്ന് സമ്മാനിക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30ന് ആരംഭിക്കുന്ന അവാർഡ് ദാന ചടങ്ങ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ‘വിർച്ചൽ ഇവെൻ്റ്’ ആയാണ് നടത്തുന്നത്. സൂറിച്ചിൽ ഫിഫ ആസ്ഥാനത്ത് നിന്നും ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്ന പ്രോഗ്രാമിൻ്റെ  ആങ്കർമാരാവുന്നത് ഡച്ച് ഫുട്ബോൾ ഇതിഹാസം റൂഡ് ഗുള്ളിറ്റും ഇംഗ്ലീഷ് സ്പോർട്സ് ജേർണലിറ്റ് റഷ്മിൻ ചൗദരിയുമാണ്.  ഒരു വിർച്ച്വൽ ഫാൻ വാളിലൂടെ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള നൂറ്റിഎൺപതോളം ഫുട്ബോൾ പ്രേമികൾക്കും ഈ ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം ഫിഫ ഒരുക്കിയിട്ടുണ്ട്. മലയാളികളായ മൂന്ന് പേർ ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സുബീഷ് സി വാസുദേവൻ, ജാമി കെ. വലിയമണ്ണിൽ, നവീൻ ജെയിംസ് എന്നിവരാണ് ഇന്ന് ഈ ഫാൻ വാളിൽ ഇടം പിടിക്കുന്ന മലയാളികൾ.  ഈ മൂന്ന് പേരും ഫിഫ ഫാൻ മൂവ്മെൻ്റ് മെംബർമാരാണ്.

സുബീഷ് സി വാസുദേവൻ

എന്താണ് ഫിഫ ഫാൻ മൂവ്മൻ്റ്?

ലോകത്തെ എല്ലാ രാജ്യത്തെയും  ഫുട്ബോൾ പ്രേമികളെ കോർത്തിണക്കാൻ ഫിഫ ഒരുക്കിയിട്ടുള്ള ഒരു പ്ലാറ്റഫോം ആണ് ഫിഫ ഫാൻ മൂവ്മെന്റ് . എല്ലാ വിഭാഗം ഫുട്ബോൾ പ്രേമികളെയും ഇത് പ്രതിനിധീകരിക്കുന്നു. നിലവിൽ  എൺപതു രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം ഫാൻ മെംബേർസ് അഥവാ ഫാൻ അംബാസിഡർമാർ ഈ കമ്മ്യൂണിറ്റിയിൽ അംഗമാണ്.  എല്ലാ ആഴ്ചയിലും ഫിഫയുടെ കമ്മ്യൂണിറ്റി മാനേജർമാർ മെമ്പേഴ്‌സുമായി ഓൺലൈൻ സംവാദം നടത്തുന്നുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ വിധ ചർച്ചകൾക്ക് ഒരു തുറന്ന വേദി ആണിവിടം. 2017 -ലാണ് ഈ കമ്മ്യൂണിറ്റി തുടക്കമായത്.  നിങ്ങൾ ഒരു ഫുട്ബാൾ ഫ്രീ സ്റ്റൈലർ, അല്ലെങ്കിൽ ബ്ലോഗർ, വ്ലോഗെർ, ഫ്രീലാൻസ് പത്രപ്രവർത്തകൻ , അതുമല്ലെങ്കിൽ ഫുട്ബോൾ റിലേറ്റഡ് എന്തെങ്കിലും ക്രിയേറ്റിവിറ്റി ഉണ്ട് ആളാണെങ്കിൽ, ഏതെങ്കിലും ടീമിനോട് കടുത്ത ആരാധനയും അതിനെ കുറിച്ച് വാതോരാതെ സംസാരിക്കാനും ആകുമെങ്കിൽ, നിങ്ങളുടെ സോഷ്യൽ മീഡിയ പൂർണ്ണമായും ഫുട്ബാൾ നിറഞ്ഞതാണെങ്കിൽ  തീർച്ചയായും ഫാൻ മൂവ്മെന്റിൽ അംഗമാകാൻ കഴിയും. ഫിഫയുടെ സ്ക്രീനിംഗ് ഉണ്ടായിരിക്കും.

ജാമി കെ. വലിയമണ്ണിൽ

ഫിഫയുടെ നിരവധി പ്രോഗ്രാമുകളിൽ ഇതിനകം ഫാൻ മൂവ്മെന്റ് മെംബേർസ് പങ്കെടുത്തു കഴിഞ്ഞു. കഴിഞ്ഞ തവണത്തെ അവാർഡ് വേദിയിലും അണ്ടർ 17  വനിതാ ലോക കപ്പു ഇന്ത്യയിൽ വരുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലും ഫാൻ മൂവേമെന്റ് മെംബേർസ് സജീവമായിരുന്നു. കൂടാതെ കഴിഞ്ഞ ക്ലബ് ലോക കപ്പിലും ഫാൻ മെംബേർസ്  എത്തിയിരുന്നു. ഫിഫയുടെ എല്ലാ വേദികളിലും തിരഞ്ഞെടുത്ത മെമ്പേഴ്സിന് അവസരം ഉണ്ട്. ഇന്ന് നടക്കുന്ന അവാർഡ് നിശയിലും മെമ്പേഴ്സിന് മാത്രമാണ് പ്രത്യേക സ്‌പേസ് ഫിഫ ഒഴിച്ചിട്ടിരിക്കുന്നതു.

നവീൻ ജെയിംസ്

പ്രോഗ്രാം എപ്പോഴാണ്? എങ്ങനെ കാണാം?

ഇന്ത്യൻ സമയം രാത്രി 11:30നാണ് അവാർഡ് ദാന ചടങ്ങ് ആരംഭിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലും യുട്യൂബ് ചാനലിലും ഫെയ്സ് ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *