ഇത്തവണ മെസ്സിയുടെ ഒരു ജേഴ്സി വാങ്ങണം: റൊമേറോ
അടുത്ത തിങ്കളാഴ്ചയാണ് അർജന്റീനയുടെ ദേശീയ ടീം കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുക. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.അതിനു മുന്നേ 2 സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. എതിരാളികൾ ഇക്വഡോറും ഗ്വാട്ടിമാലയുമാണ്.
അർജന്റീനയുടെ ക്യാപ്റ്റനായ മെസ്സി നിലവിൽ അമേരിക്കയിൽ തന്നെയാണ് ഉള്ളത്.ശനിയാഴ്ച തന്നെ അദ്ദേഹം അർജന്റീന ടീമിനോടൊപ്പം ഉണ്ടാകും. മെസ്സിയെക്കുറിച്ച് തന്റെ പുതിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ സഹതാരമായ ക്രിസ്റ്റ്യൻ റൊമേറോ പറഞ്ഞിട്ടുണ്ട്. അതായത് ഈ കോപ അമേരിക്കക്കിടെ മെസ്സിയുടെ ഒരു ജേഴ്സി അദ്ദേഹത്തിൽ നിന്നും കൈപ്പറ്റണം എന്നാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സിക്കൊപ്പം സമയം ചിലവഴിക്കുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.ഇന്റർമയാമിയിൽ അദ്ദേഹം ഇപ്പോൾ വളരെയധികം ഹാപ്പിയാണ്. തീർച്ചയായും സന്തോഷവാനായി കൊണ്ട് തന്നെയാണ് അദ്ദേഹം ഞങ്ങളോടൊപ്പം ജോയിൻ ചെയ്യുക. ഞങ്ങളെല്ലാവരും മെസ്സിയെ കണ്ട് വളർന്നവരാണ്.അദ്ദേഹത്തിന് വേണ്ടിയാണ് ഈ കിരീടങ്ങൾ ഒക്കെ നേടി കൊടുത്തിട്ടുള്ളത്. ഓരോ ദിവസവും അദ്ദേഹം ഞങ്ങളെ കൂടുതൽ ആനന്ദിപ്പിക്കുന്നു. ഈ കോപ്പ അമേരിക്കയിൽ വെച്ച് അദ്ദേഹത്തിന്റെ ഒരു ജേഴ്സി ചോദിക്കണം. ഇത്തരം കാര്യങ്ങളുടെ ഒരു വലിയ ഫാൻ ഒന്നുമല്ല ഞാൻ.പിഎസ്ജിയിലെ അദ്ദേഹത്തിന്റെ ഒരു ജേഴ്സി എന്റെ കൈവശമുണ്ട്. ഈ അവസരം വരുമ്പോൾ ഞാൻ അദ്ദേഹത്തോട് ജേഴ്‌സി ആവശ്യപ്പെടും. കോപ്പ അമേരിക്കയിൽ എന്തായാലും അദ്ദേഹത്തിന്റെ ഒരു ജേഴ്സി എനിക്ക് വേണം ” ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി നിലവിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.13 മത്സരങ്ങൾ മാത്രം ഈ സീസണൽ കളിച്ച മെസ്സി 23 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചു കഴിഞ്ഞു. 11 ഗോളുകളും 12 അസിസ്റ്റുകളും ആണ് മെസ്സി നേടിയത്. അദ്ദേഹത്തിന്റെ മിന്നുന്ന ഫോം അർജന്റീനക്ക് സന്തോഷം നൽകുന്ന കാര്യമാണ്.