ഇത്തവണത്തെ യൂറോ കപ്പ് ആര് നേടും?ഫിലിപ് ലാം പറയുന്നു!

വരുന്ന ജൂൺ പതിനാലാം തീയതിയാണ് ഈ വർഷത്തെ യൂറോ കപ്പിന് തുടക്കമാവുക.ജർമ്മനിയിൽ വെച്ചുകൊണ്ടാണ് യൂറോകപ്പ് നടക്കുന്നത്.ജൂലൈ പതിനാലാം തീയതിയാണ് കലാശ പോരാട്ടം നടക്കുക.ഇതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. പ്ലേ ഓഫ് മത്സരങ്ങൾ കളിച്ചുകൊണ്ട് ജോർജിയ,പോളണ്ട്,ഉക്രൈൻ എന്നിവരും ഇപ്പോൾ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.

യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളായി പല ടീമുകളുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.ഫ്രാൻസ്,പോർച്ചുഗൽ,ഇംഗ്ലണ്ട്,സ്പെയിൻ,ജർമ്മനി എന്നിവർക്കൊക്കെ സാധ്യത കൽപ്പിക്കപ്പെടുന്നവർ നിരവധിയാണ്.ജർമ്മൻ ഇതിഹാസങ്ങളിൽ ഒരാളായ ഫിലിപ് ലാം തന്റെ പ്രവചനം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഇത്തവണത്തെ യൂറോകപ്പ് ഫ്രാൻസ് സ്വന്തമാക്കും എന്നാണ് ലാം പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത ഉള്ളത് ഫ്രാൻസിന് തന്നെയാണ്.അതിന്റെ കാരണം സിമ്പിളാണ്. അവരുടെ സ്‌ക്വാഡ് ഡെപ്ത് തന്നെയാണ്.40 ഓളം പ്രതിഭയുള്ള താരങ്ങൾ അവർക്കുണ്ട്.വളരെ ബാലൻസ്ഡ് ആയ ഒരു ടീം അവർക്കുണ്ട്. ആവശ്യമായ മാറ്റങ്ങൾ വളരെ എളുപ്പത്തിൽ വരുത്താം.സ്റ്റാർട്ട് ചെയ്യാൻ കപ്പാസിറ്റി ഉള്ള താരങ്ങളെ പോലും ബെഞ്ചിൽ നിന്ന് കൊണ്ടുവരാൻ അവർക്ക് കഴിയും. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ കളിക്കളത്തിനകത്ത് ടീമായി തുടരുക എന്നതാണ് ” ഇതാണ് ലാം പറഞ്ഞിട്ടുള്ളത്.

2016ലെ യൂറോ കപ്പിൽ ഫ്രാൻസ് ഫൈനലിൽ പോർച്ചുഗലിനോട് പരാജയപ്പെടുകയായിരുന്നു.എന്നാൽ 2018 വേൾഡ് കപ്പ് ഇവർ സ്വന്തമാക്കി. കഴിഞ്ഞ തവണത്തെ യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ അട്ടിമറി തോൽവി ഏറ്റുവാങ്ങിക്കൊണ്ട് അവർക്ക് പുറത്ത് പോകേണ്ടിവന്നു. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫൈനലിൽ ഇവർ അർജന്റീനയോട് പരാജയപ്പെട്ടു.സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന ടീം കൂടിയാണ് ഫ്രാൻസ്.

Leave a Reply

Your email address will not be published. Required fields are marked *