ഇതാണ് ട്രോൾ,ഇറ്റലിയെ പരിഹസിച്ച് വിട്ട് സ്വിസ് ആരാധകർ!

ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്താൻ വമ്പന്മാരായ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റിന് മേൽ വിജയം നേടിയത്.ലൂക്ക് ഷോ ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയത്.

എന്നാൽ ഈ മത്സരത്തിനിടെ ഏറ്റവും കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയ ഒരു കാര്യം സ്വിസ് ആരാധകരുടെ ഇറ്റലിക്കെതിരെയുള്ള ഒരു ട്രോളായിരുന്നു.അതായത് ഒരു ബാനർ രൂപത്തിലാണ് ഈയൊരു ട്രോൾ സ്വിസ് ആരാധകർ പ്രദർശിപ്പിച്ചത്.ഗൂഗിളിന്റെ സെർച്ച് ഇമേജിൽ ” ഇറ്റലി ഖത്തർ വേൾഡ് കപ്പ് 2022″ എന്ന് സെർച്ച് ചെയ്യുന്ന ഒരു ചിത്രമാണുള്ളത്. അതിനു താഴെ ” നിങ്ങൾ ഉദ്ദേശിക്കുന്നത് സ്വിറ്റ്സർലാന്റിനെയാണോ?” എന്നുള്ള ഒരു മറുപടിയും ഈ ബാനറിൽ ഉണ്ട്.അതായത് വേൾഡ് കപ്പിന് യോഗ്യത നേടാത്ത ഇറ്റലിയെ പരിഹസിക്കുകയാണ് സ്വിസ് ആരാധകർ ഇതിലൂടെ ചെയ്തിട്ടുള്ളത്.

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ സ്വിറ്റ്സർലാന്റും ഇറ്റലിയും ഒരേ ഗ്രൂപ്പിലായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇരുവരും രണ്ടു മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണയും ഇറ്റലിയെ സമനിലയിൽ കുരുക്കാൻ സ്വിറ്റ്സർലാന്റിന് സാധിച്ചിരുന്നു. പിന്നീട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ സ്വിസ് പട നേരിട്ട് വേൾഡ് കപ്പിന് യോഗ്യത നേടി.അതേസമയം പ്ലേ ഓഫ് മത്സരം കളിച്ച ഇറ്റലി നോർത്ത് മാസിഡോണിയയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താക്കുകയായിരുന്നു.

നിലവിലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലി തുടർച്ചയായി രണ്ടാം വേൾഡ് കപ്പിനാണ് യോഗ്യത നേടാനാവാതെ പോവുന്നത്.വലിയ അപരാജിത കുതിപ്പ് നടത്തി റെക്കോർഡിട്ട ഇറ്റലിയുടെ പുറത്താവൽ തികച്ചും അപ്രതീക്ഷിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *