ഇങ്ങനെയാണെങ്കിൽ സ്പെയിനിനെ വേൾഡ് കപ്പിൽ നിന്നും മാറ്റേണ്ടിവരും: വിനീഷ്യസ് ജൂനിയർ

സമീപകാലത്ത് ഒരുപാട് തവണ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വന്ന താരമാണ് വിനീഷ്യസ് ജൂനിയർ. ലാലിഗയിൽ വെച്ചുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന് വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വന്നിട്ടുള്ളത്. എന്നാൽ ഇതിനെതിരെ വിനീഷ്യസ് കടുത്ത ഭാഷയിൽ പ്രതികരിക്കാറുണ്ട്. അതുകൊണ്ടുതന്നെ റേസിസത്തിന്റെ കാര്യത്തിൽ സ്പെയിനിൽ വലിയ മാറ്റങ്ങൾ സമീപകാലത്ത് സംഭവിച്ചിട്ടുണ്ട്.

എന്നിരുന്നാലും സ്പെയിനിൽ നിന്നും പൂർണ്ണമായും റേസിസം തുടച്ച് നീക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ഒരിക്കൽ കൂടി ശബ്ദമുയർത്തിക്കൊണ്ട് വിനീഷ്യസ് രംഗത്ത് വന്നിട്ടുണ്ട്.റേസിസത്തിന്റെ കാര്യത്തിൽ മാറ്റം വന്നിട്ടില്ലെങ്കിൽ 2030 വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിൽ നിന്നും സ്പെയിനിനെ മാറ്റേണ്ടതുണ്ട് എന്നാണ് വിനി ആവശ്യപ്പെട്ടിരിക്കുന്നത്.CNN എന്നാൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘റേസിസത്തിന്റെ കാര്യത്തിൽ സ്പെയിനിൽ കൂടുതൽ മാറ്റങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വ്യക്തികളെ അവരുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ അപമാനിക്കുന്നത് എത്രത്തോളം മോശമാണ് എന്നുള്ളതിന്റെ ഗൗരവം അവർ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. കാര്യങ്ങൾ മാറിയിട്ടില്ലെങ്കിൽ 2030 വേൾഡ് കപ്പിനുള്ള രാജ്യങ്ങളിൽ നിന്നും സ്പെയിനിനെ മാറ്റേണ്ടിവരും.റേസിസം കാരണം താരങ്ങൾക്ക് കളിക്കാൻ കംഫർട്ടബിൾ അല്ലാതിരിക്കുകയും കോൺഫിഡൻസ് നഷ്ടമാവുകയും ചെയ്യുന്ന ഒരു രാജ്യത്ത് വേൾഡ് കപ്പ് സംഘടിപ്പിക്കേണ്ടതില്ല. സ്പെയിനിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും റേസിസ്റ്റുകൾ അല്ല.ഒരു ചെറിയ വിഭാഗം മാത്രമാണ് ഇത് നടത്തുന്നത്. അവരെ കൂടി മാറ്റിയെടുക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.

അതായത് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന ഏത് രാജ്യമാണെങ്കിലും താരങ്ങളുടെ കംഫർട്ടബിൾ ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.റേസിസം തുടരുകയാണെങ്കിൽ സ്പെയിനിൽ വേൾഡ് കപ്പ് കളിക്കുന്നത് പല താരങ്ങൾക്കും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്നും അത് കൊണ്ട് തന്നെ റേസിസത്തെ പൂർണ്ണമായും ഇല്ലാതാക്കേണ്ടതുണ്ട് എന്നുമാണ് ഇദ്ദേഹം നിർദ്ദേശിക്കുന്നത്. ഏതായാലും താരത്തിന്റെ സ്റ്റേറ്റ്മെന്റ് ഇപ്പോൾ സ്പെയിനിൽ വലിയ ചർച്ചയായിട്ടുണ്ട്. വേൾഡ് കപ്പിൽ നിന്ന് അവരെ ഒഴിവാക്കേണ്ടി വരുമെന്ന് പറഞ്ഞത് വിനിക്ക് വലിയ വിമർശനങ്ങളാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *