ഇക്വഡോറിന് വേൾഡ് കപ്പ് കളിക്കാൻ പറ്റില്ലേ? ഔദ്യോഗിക തീരുമാനം പുറത്തുവിട്ട് ഫിഫ!

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന് സാധിച്ചിരുന്നു. യോഗ്യത റൗണ്ടിൽ നാലാം സ്ഥാനം നേടി കൊണ്ടായിരുന്നു ഇക്വഡോർ വേൾഡ് കപ്പിൽ സ്ഥാനമുറപ്പിച്ചത്.ഗ്രൂപ്പ് A യിലാണ് ഇക്വഡോറിന്റെ സ്ഥാനം.ഖത്തർ,സെനഗൽ,നെതർലാന്റ്സ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇക്വഡോറിനെ വേൾഡ് കപ്പിൽ നിന്നും ഫിഫ അയോഗ്യരാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ പരന്നിരുന്നു. അതായത് ചിലിയുടെ ഫുട്ബോൾ ഫെഡറേഷൻ ഒരു പരാതി ഫിഫക്ക് നൽകിയിരുന്നു.ഇക്വഡോർ താരമായ ബിറോൺ കാസ്റ്റില്ലോ യഥാർത്ഥത്തിൽ കൊളംബിയൻ പൗരനാണെന്നും അദ്ദേഹത്തിന്റെ പ്രായത്തിൽ ഇക്വഡോർ തട്ടിപ്പ് നടത്തി എന്നുമാണ് ചിലി ആരോപിച്ചിരുന്നത്.ഇക്വഡോറിന് വേണ്ടി 8 യോഗ്യതാ മത്സരങ്ങൾ കളിച്ച താരമാണ് കാസ്റ്റില്ലോ.

ഈ പരാതി ലഭിച്ചതോടെ ഫിഫ അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഇതിലെ അന്തിമതീരുമാനം ഫിഫ കഴിഞ്ഞദിവസം ഒഫീഷ്യലായി തന്നെ പുറത്തുവിട്ടിട്ടുണ്ട്.അതായത് ഇക്വഡോറിന് വേൾഡ് കപ്പിൽ കളിക്കാം എന്നാണ് ഫിഫ അറിയിച്ചിട്ടുള്ളത്.

ഇക്വഡോർ താരത്തിന്റെ കാര്യത്തിൽ കൃത്രിമത്വം കാണിച്ചിട്ടില്ല എന്ന് ഫിഫ കണ്ടെത്തുകയായിരുന്നു. ചിലിയുടെ ആരോപണങ്ങൾ ഫിഫ തള്ളിക്കളയുകയും ചെയ്തു. ഏതായാലും ഇനി വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും അടുത്ത വേൾഡ് കപ്പിൽ ഇക്വഡോർ ഉണ്ടാവുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *