ഇക്കാർഡി കടുത്ത ഡിപ്രഷനിൽ,ആരോഗ്യം ക്ഷയിക്കുന്നു!
അർജന്റൈൻ സൂപ്പർ താരമായ മൗറോ ഇക്കാർഡി നിലവിൽ തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറെക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്.34 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു.ഗലാറ്റസറെയുടെ വളരെ പ്രധാനപ്പെട്ട താരമാണ് ഇന്ന് ഇക്കാർഡി.
എന്നാൽ അദ്ദേഹത്തിന്റെ കുടുംബജീവിതം അദ്ദേഹത്തെ തകർക്കുകയാണ് ചെയ്യുന്നത്. എന്തെന്നാൽ അദ്ദേഹത്തിന്റെ ഭാര്യയായ വാണ്ട നര താരത്തെ ഡിവോഴ്സ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നത്.ബിസിനസ് വുമണായ വാണ്ട നരയായിരുന്നു താരത്തിന്റെ കരിയർ സംബന്ധമായ കാര്യങ്ങളും അല്ലാത്തതും മാനേജ് ചെയ്തിരുന്നത്.ഈ ബ്രേക്കപ്പ് ഇക്കാർഡിയെ ആകെ തളർത്തി കളഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.നിലവിൽ താരം കടുത്ത ഡിപ്രഷനിലാണ്.
അദ്ദേഹത്തിന്റെ ആരോഗ്യം പോലും ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. മസിലുകൾ അദ്ദേഹത്തിന് നഷ്ടമായി തുടങ്ങി.ടീമിനോടൊപ്പം അദ്ദേഹം ജോയിൻ ചെയ്തിട്ടില്ല.ഗലാറ്റസറെയുടെ കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഇക്കാർഡി ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന്റെ കാര്യത്തിൽ ക്ലബ്ബിന്റെ പരിശീലകരും ഉടമസ്ഥരും വളരെയധികം ആശങ്കപ്പെട്ടിരിക്കുന്നു എന്നതും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടാതെ താരം വല്ലാതെ ദേഷ്യപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് തന്നെ ഈ ദേഷ്യം ആരംഭിച്ചിട്ടുണ്ട് എന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.ചുരുക്കത്തിൽ മാനസികമായി താരം ആകെ തകർന്നുപോയി എന്നാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാധാരണ നിലയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആയിരിക്കും തുർക്കിഷ് ക്ലബ് ഇനി നടത്തുക.