ഇംഗ്ലണ്ടിന് മുന്നിൽ തകർന്നു, ജർമ്മനി പുറത്ത്!
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ തോൽവിയേറ്റുവാങ്ങി ജർമ്മനി പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടാണ് ജർമ്മനിയെ പരാജയപ്പെടുത്തിയത്. ഇതോടെ ക്വാർട്ടറിൽ പോലും എത്താതെ മരണ ഗ്രൂപ്പിലെ എല്ലാ ടീമുകളും പുറത്താവുകയായിരുന്നു. പോർച്ചുഗൽ, ഫ്രാൻസ് എന്നിവരും പുറത്തായിരുന്നു. ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ഉക്രൈനാണ്.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് രണ്ട് ഗോളുകളും നേടിയത്.മത്സരത്തിന്റെ 75-ആം മിനുട്ടിൽ റഹീം സ്റ്റെർലിംഗ് ആണ് ആദ്യഗോൾ കണ്ടെത്തിയത്. ഷോയുടെ അസിസ്റ്റിൽ നിന്നാണ് ഈ യൂറോയിലെ തന്റെ മൂന്നാം ഗോൾ സ്റ്റെർലിംഗ് നേടിയത്.പിന്നീടാണ് ഹാരി കെയ്നിന്റെ ഗോൾ പിറക്കുന്നത്.ഗ്രീലിഷിന്റെ അസിസ്റ്റിൽ നിന്നാണ് കെയ്ൻ ഗോൾ നേടിയത്. ഇതോടെ ജർമ്മനി പരാജയം രുചിക്കുകയായിരുന്നു.
THIS TEAM! 😍 pic.twitter.com/VF7yfNB10V
— England (@England) June 29, 2021
അതേസമയം മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വീഡനെ പരാജയപ്പെടുത്തി കൊണ്ടാണ് ഉക്രൈൻ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.അധികസമയത്തിന്റെ അവസാന മിനുട്ടിൽ നേടിയ ഗോളാണ് ഉക്രൈന് തുണയായത്.മത്സരത്തിന്റെ 27-ആം മിനുട്ടിൽ സിൻചെങ്കോയാണ് ഉക്രൈന് ലീഡ് നേടികൊടുത്തത്.എന്നാൽ 43-ആം മിനിറ്റിൽ ഫോർസ്ബർഗ് സ്വീഡന് സമനില ഗോൾ നേടികൊടുത്തു. പിന്നീട് നിശ്ചിത സമയത്ത് ഗോൾ നേടാൻ കഴിയാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്ക് കളി നീങ്ങി. എക്സ്ട്രാ ടൈമിലെ അവസാനസമയത്ത് ദ്യോബിക് ഗോൾ നേടിയതോടെ ഉക്രൈൻ ജയം നേടുകയായിരുന്നു.