ഇംഗ്ലണ്ടിന്റെ ഗോൾമഴ,ഇറാൻ തകർന്ന് തരിപ്പണമായി.
ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ യൂറോപ്യൻ വമ്പൻമാരായ ഇംഗ്ലണ്ടിനെ തകർപ്പൻ വിജയം. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഏഷ്യൻ ടീമായ ഇറാനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് അർഹിച്ച വിജയമാണ് കരസ്ഥമാക്കിയത് .
യുവസൂപ്പർ താരം ബുകയോ സാക്ക ഇരട്ട ഗോളുകൾ നേടി കൊണ്ട് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. അദ്ദേഹത്തെ കൂടാതെ സൂപ്പർതാരങ്ങളായ ബെല്ലിങ്ഹാം,സ്റ്റെർലിംഗ്,റാഷ്ഫോർഡ്,ഗ്രീലിഷ് എന്നിവരാണ് ഇംഗ്ലണ്ടിനുവേണ്ടി ഗോളുകൾ നേടിയത്.
A superb start to our @FIFAWorldCup campaign. 👏 pic.twitter.com/oUSGfsQFm0
— England (@England) November 21, 2022
സൂപ്പർ താരമായ ഹാരി കെയ്ൻ മത്സരത്തിൽ 2 അസിസ്റ്റുകൾ കരസ്ഥമാക്കി. അതേസമയം ഇറാന്റെ രണ്ട് ഗോളുകളും മെഹ്ദി തരേമിയാണ് സ്വന്തമാക്കിയിട്ടുള്ളത്.ഏതായാലും ഈ തകർപ്പൻ വിജയം ഇംഗ്ലണ്ടിന് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.ഇനി ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം USA ക്കെതിരെയാണ്.