ഇംഗ്ലണ്ടിനെ കീഴടക്കി, യൂറോപ്പിന്റെ രാജാക്കന്മാരായി ഇറ്റലി!
ഈ യൂറോ കപ്പ് കിരീടത്തിൽ മുത്തമിട്ട് അസൂറിപ്പട. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി ഇംഗ്ലണ്ടിനെ കീഴടക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.എന്നാൽ റാഷ്ഫോർഡ്, സാഞ്ചോ, സാക്ക എന്നിവർ പെനാൽറ്റി പാഴാക്കിയതോടെ ഇംഗ്ലണ്ടിന് ആദ്യ യൂറോ കിരീടം എന്നുള്ളത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇറ്റലി യൂറോ കിരീടം സ്വന്തമാക്കുന്നത്.
SPORTS:
— Channel 54 News (@Channel54News) July 12, 2021
Italy wins the #Euro2020Final, for the second time, by beating England 3-2 on penalties, Sunday, after a 1-1 full-time draw.
𝐓𝐫𝐞𝐧𝐝𝐢𝐧𝐠𝐍𝐨𝐰𝐊𝐄:|Pope |#racism |#Euro2020Final |Rashford |Italy |England |Uhuru Kenyatta |William Ruto |Raila Odinga | pic.twitter.com/q9unvgTDdv
മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു.ട്രിപ്പിയറുടെ അസിസ്റ്റിൽ നിന്ന് ഷോ ആയിരുന്നു ഗോൾ കണ്ടെത്തിയത്. പിന്നീടും ഇംഗ്ലണ്ടും ആക്രമണങ്ങൾ അഴിച്ചു വിട്ടു. പക്ഷേ ഗോൾ നേടാനായില്ല.എന്നാൽ രണ്ടാം പകുതിയിൽ ഇറ്റലി സമനില ഗോളിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി.67-ആം മിനിറ്റിൽ ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ബൊനൂച്ചി ഇറ്റലിക്ക് വേണ്ടി വലകുലുക്കി. പിന്നീടും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി.ഇറ്റാലിയൻ നിരയിൽ ആൻഡ്രിയ ബെലോട്ടി, ജോർജിഞ്ഞോ എന്നിവർക്ക് പിഴച്ചപ്പോൾ ഇംഗ്ലണ്ട് നിരയിൽ റാഷ്ഫോർഡ്, സാഞ്ചോ, സാക്ക എന്നിവർക്ക് പിഴക്കുകയായിരുന്നു. ഇതോടെ ഇറ്റലി കിരീടത്തിൽ മുത്തമിടുകയായിരുന്നു.