ആ ഹെയർസ്റ്റൈൽ, എല്ലാ അമ്മമാരോടും ക്ഷമ ചോദിച്ച് റൊണാൾഡോ!

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് റൊണാൾഡോ നസാരിയോ. കുറഞ്ഞ കാലം കൊണ്ട് അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ച താരം പിന്നീട് പരിക്കിന്റെ പിടിയിലകപ്പെടുകയായിരുന്നു. റൊണാൾഡോയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് 2002 വേൾഡ് കപ്പ് വിജയം.ജർമ്മനിക്കെതിരെയുള്ള ഫൈനലിൽ ഒലിവർ ഖാനെതിരെ ഇരട്ടഗോൾ നേടിക്കൊണ്ടാണ് റൊണാൾഡോ ആ വേൾഡ് കപ്പിലെ വിജയത്തേരോട്ടം അവസാനിപ്പിച്ചത്.താരത്തിന്റെ കളി മികവിന് പുറമേ റൊണാൾഡോയുടെ ഹെയർസ്റ്റൈലും ലോകത്ത് ചർച്ചാവിഷയമായിരുന്നു. മുൻഭാഗത്ത് ഒരല്പം മുടി മാത്രം നിർത്തി കൊണ്ട് ബാക്കി എല്ലാ ഭാഗത്തും മുടി കളഞ്ഞിരുന്ന ഹെയർസ്റ്റൈലായിരുന്നു റൊണാൾഡോ 2002-ലെ വേൾഡ് കപ്പിൽ പരീക്ഷിച്ചിരുന്നത്. അക്കാലത്ത് ഈയൊരു ഹെയർസ്റ്റൈൽ ആളുകൾക്കിടയിൽ വലിയൊരു സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പലരും അത്‌ അനുകരിക്കുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഈ ഹെയർസ്റ്റൈലിനെ കുറിച്ച് ചർച്ചചെയ്തിരിക്കുകയാണ് റൊണാൾഡോ.കഴിഞ്ഞ ദിവസം സ്പോർട്സ് ഇല്ലുസ്ട്രാറ്റഡിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. ആ ഒരു ഹെയർസ്റ്റൈൽ ഭീകരമായിരുന്നു എന്നും അത് അനുകരിച്ച കുട്ടികളുടെ അമ്മമാർ ഞാൻ ക്ഷമ ചോദിക്കുന്നു എന്നുമാണ് റൊണാൾഡോ അറിയിച്ചത്.

” 2002-ലെ വേൾഡ് കപ്പ് ഒരിക്കലും മറക്കാനാവത്തതാണ്. പ്രത്യേകിച്ച് ഫൈനൽ മത്സരം. അതിൽ ഞാൻ നേടിയ ഗോളുകൾ മനോഹാരിത ഉള്ളതൊന്നുമല്ലായിരുന്നു. പക്ഷെ അവകൾ പ്രധാനപ്പെട്ടതായിരുന്നു. ഞാൻ നേടിയ ഗോളുകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ ആ വേൾഡ് കപ്പിലെ ഹെയർസ്റ്റൈൽ ഭീകരമായിരുന്നു.ഇതേ ഹൈയർകട്ട്‌ അനുകരിച്ച കുട്ടികളുടെ അമ്മമാരോട് ഞാൻ ക്ഷമ ചോദിക്കുന്നു ” റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *