ആ രണ്ട് പേരെ പിടിച്ച് പുറത്തിടൂ: സൂപ്പർതാരങ്ങൾക്കെതിരെ ഇംഗ്ലണ്ട് ആരാധകരുടെ പ്രതിഷേധം!

ഇന്ന് യുവേഫ യൂറോകപ്പിൽ നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിനു വേണ്ടി കരുത്തരായ ഇംഗ്ലണ്ട് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഡെന്മാർക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ സെർബിയയെ പരാജയപ്പെടുത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. അതേസമയം സ്ലോവേനിയയോട് സമനില വഴങ്ങി കൊണ്ടാണ് ഡെന്മാർക്ക് ഈ മത്സരത്തിന് വരുന്നത്.

ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.നിരവധി സൂപ്പർ താരങ്ങളാൽ സംബന്ധമായ ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് സംതൃപ്തി കൈവന്നിട്ടില്ല. മാത്രമല്ല കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും മാറ്റങ്ങൾ ഒന്നും വരുത്താൻ സൗത്ത് ഗേറ്റ് ഉദ്ദേശിക്കുന്നില്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

പ്രധാനമായും രണ്ട് താരങ്ങൾക്കെതിരെയാണ് ആരാധകർ ഇപ്പോൾ പ്രതിഷേധങ്ങൾ ഉയർത്തുന്നത്.അലക്സാണ്ടർ അർനോൾഡ്,ഫിൽ ഫോഡൻ എന്നിവർക്കാണ് വിമർശനങ്ങൾ കേൾക്കേണ്ടിവരുന്നത്.ഈ രണ്ടു താരങ്ങളെയും എടുത്ത് പുറത്തിടണം എന്നാണ് പല ഇംഗ്ലീഷ് ആരാധകരും സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിലെ ഇരുവരുടെയും പ്രകടനം ആരാധകരെ ഒട്ടും തൃപ്തിപ്പെടുത്തിയിട്ടില്ല. പ്രത്യേകിച്ച് അർനോൾഡിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

എന്നാൽ മാറ്റങ്ങൾ ഒന്നും വരുത്താൻ ഇംഗ്ലണ്ട് പരിശീലകൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഇംഗ്ലണ്ടിന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സാധിക്കും. അതേസമയം എന്തെങ്കിലും സാധ്യതകൾ നിലനിർത്തണമെങ്കിൽ ഡെന്മാർക്കിന് ഇന്നത്തെ മത്സരത്തിൽ വിജയം നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഡാനിഷ് പടയിൽ നിന്നും കടുത്ത വെല്ലുവിളി ഇംഗ്ലണ്ടിന് ഇന്ന് നേരിടേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *