ആ തോൽവിക്ക് ശേഷം അച്ഛന് ഞാനൊരു വാക്ക് നൽകി, ഇപ്പോഴിതാ ആ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു: റോഡ്രിഗോ
ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡിനെ പരിശീലകനായ ടിറ്റെ പുറത്തുവിട്ടിരുന്നു. യുവത്വത്തിനും പരിചയസമ്പന്നതക്കും ഒരുപോലെ പ്രാധാന്യം നൽകിയ ഒരു സ്‌ക്വാഡ് തന്നെയായിരുന്നു ബ്രസീലിന്റേത്. റയൽ മാഡ്രിഡിന്റെ യുവ സൂപ്പർ താരമായ റോഡ്രിഗോയും ഈ സ്‌ക്വാഡിൽ ഇടം നേടിയിരുന്നു.തന്റെ ആദ്യത്തെ വേൾഡ് കപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് റോഡ്രിഗോയുള്ളത്.
അതേസമയം കഴിഞ്ഞ വേൾഡ് കപ്പുമായി ബന്ധപ്പെട്ട ഒരു ഓർമ്മ റോഡ്രിഗോ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ വേൾഡ് കപ്പിൽ ബെൽജിയത്തോട് ബ്രസീൽ പരാജയപ്പെട്ട് പുറത്തായപ്പോൾ, അടുത്ത വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ടീമിൽ താൻ ഇടം നേടുമെന്നുള്ള ഒരു വാക്ക് അച്ഛന് നൽകിയിരുന്നുവെന്നും അതിപ്പോൾ പാലിക്കാൻ കഴിഞ്ഞു എന്നുമാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙Rodrygo:
— Brasil Football 🇧🇷 (@BrasilEdition) November 8, 2022
“As soon as Brazil lost to Belgium I was very upset, I remember when the game was over I sent a message to my father and told him: Now I'm going to train a lot because I want to be in the next World Cup.” pic.twitter.com/XmR9L94ZHq
” കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീൽ ബെൽജിയത്തോട് പരാജയപ്പെട്ടപ്പോൾ ഞാൻ വളരെയധികം ദുഃഖിതനായിരുന്നു. ആ സമയത്ത് തന്നെ ഞാനൊരു പ്രൊഫഷണൽ ഫുട്ബോൾ താരമാണ്. അപ്പോൾ ഞാൻ എന്റെ പിതാവിന് ഒരു മെസ്സേജ് അയച്ചു.ഞാൻ ഇനി ഒരുപാട് പരിശീലനം ചെയ്യും. കാരണം എനിക്ക് അടുത്ത വേൾഡ് കപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടണം. നാല് വർഷങ്ങൾക്ക് മുന്നേയാണ് ഞാൻ അത് പറഞ്ഞത്. ഇപ്പോൾ ആ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചു കഴിഞ്ഞു. ഇതാണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട ഓർമ്മ ” റോഡ്രിഗോ പറഞ്ഞു.
മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി റോഡ്രിഗോ പുറത്തെടുത്തിരുന്നത്. നിരവധി മുന്നേറ്റ നിര താരങ്ങളെ ബ്രസീലിന് വേൾഡ് കപ്പിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ പകരക്കാരന്റെ രൂപത്തിലായിരിക്കും ഒരുപക്ഷേ റോഡ്രിഗോ വേൾഡ് കപ്പിൽ കളിച്ചേക്കുക.