ആലിസണേയും എഡേഴ്സണേയും വെട്ടിയേക്കും,ബെന്റോ ഒന്നാമനാവാൻ സാധ്യത!

അടുത്തമാസം അമേരിക്കയിൽ വെച്ചുകൊണ്ട് നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം ബ്രസീൽ പ്രഖ്യാപിച്ചിരുന്നു.23 അംഗങ്ങൾ ഉള്ള സ്‌ക്വാഡിനെയാണ് ബ്രസീൽ പരിശീലകൻ ഡൊറിവാൽ ജൂനിയർ പ്രഖ്യാപിച്ചിട്ടുള്ളത്.കോപ അമേരിക്കക്ക് മുന്നേ രണ്ട് സന്നാഹ മത്സരങ്ങൾക്ക് ബ്രസീൽ കളിക്കുന്നുണ്ട്. ആ മത്സരങ്ങൾക്കും അതിനുശേഷം നടക്കുന്ന കോപ അമേരിക്കക്കും ഇതേ സ്‌ക്വാഡുമായാണ് ബ്രസീൽ എത്തുക.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീൽ ടീം പ്രഖ്യാപിച്ചപ്പോൾ രണ്ട് പ്രധാനപ്പെട്ട ഗോൾകീപ്പർമാരായ ആലിസൺ ബെക്കറും എഡേഴ്സണും ടീമിൽ ഉണ്ടായിരുന്നില്ല.പരിക്ക് കാരണമായിരുന്നു രണ്ടാൾക്കും സ്ഥാനം നഷ്ടമായിരുന്നത്. ഇപ്പോൾ ഈ രണ്ട് ഗോൾകീപ്പർമാരും എത്തിയിട്ടുണ്ട്. ഇതിന് പുറമേ ബെന്റോ ക്രെപ്സ്ക്കിയാണ് ഗോൾകീപ്പറായി കൊണ്ട് ഇടം നേടിയിട്ടുള്ളത്.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ബെന്റോക്ക് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ബ്രസീൽ വിജയം നേടിയപ്പോൾ ബെന്റോ ക്ലീൻ ഷീറ്റ് കരസ്ഥമാക്കിയിരുന്നു. തൊട്ടടുത്ത മത്സരത്തിൽ 3-3 എന്ന സ്കോറിൽ ബ്രസീൽ സ്പെയിനിനോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ബ്രസീലിന്റെ ഗോൾ വലയം കാത്തിരുന്നത് ബെന്റോ തന്നെയായിരുന്നു.മികച്ച പ്രകടനം രണ്ടു മത്സരങ്ങളിലും അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്.

ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസിന്റെ താരം കൂടിയാണ് ബെന്റോ.അവിടെയും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. അതേസമയം പരിക്കുകൾ കാരണം ആലിസൺ,എഡേഴ്സൺ എന്നിവർ മികച്ച ഫോമിലല്ല. അതുകൊണ്ടുതന്നെ കോപ്പ അമേരിക്കയിൽ ബെന്റോ ബ്രസീലിന്റെ ഗോൾ വലയം കാക്കും എന്നാണ് ബ്രസീലിലുള്ള ആരാധകർ വിശ്വസിക്കുന്നത്. മാത്രമല്ല പരിശീലകൻ ഡൊറിവാൽ ജൂനിയറിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിനും കൂടുതൽ താല്പര്യം ബെന്റോയോടാണ്. അതുകൊണ്ടുതന്നെ പ്രീമിയർ ലീഗിലെ ഇത് രണ്ട് ഗോൾകീപ്പർമാരെ മറികടന്നുകൊണ്ട് ബെന്റോ കോപയിൽ ബ്രസീലിന്റെ ഗോൾകീപ്പറായേക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *