ആറ് വർഷത്തിന് ശേഷം ബെൻസിമ തിരിച്ചെത്തി, യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീം പ്രഖ്യാപിച്ചു!
ഈ വരുന്ന ജൂൺ മാസം നടക്കുന്ന യുവേഫ യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു.26 അംഗ ടീമിനെയാണ് പരിശീലകൻ ദിദിയർ ദെഷാപ്സ് പ്രഖ്യാപിച്ചത്. ഏറ്റവും ശ്രദ്ദേയമായ കാര്യം എന്തെന്നാൽ റയൽ മാഡ്രിഡിന്റെ സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമ ദീർഘകാലത്തിനു ശേഷം ടീമിലേക്ക് തിരിച്ചെത്തി എന്നുള്ളതാണ്. ഏകദേശം ആറ് വർഷത്തിന് ശേഷമാണ് ബെൻസിമ ടീമിൽ ഇടം പിടിക്കുന്നത്. കളത്തിന് പുറത്തെ ചില വിവാദങ്ങൾ കാരണം 2015-ന് ശേഷം ബെൻസിമയെ ഫ്രഞ്ച് ടീം പരിഗണിച്ചിരുന്നില്ല. എന്നാൽ താരത്തിന്റെ തകർപ്പൻ ഫോം തിരിച്ചു വരവിന് വഴിയൊരുക്കുകയായിരുന്നു.നിലവിലെ വേൾഡ് കപ്പ് ചാമ്പ്യൻമാരായ ഫ്രാൻസ് ഇത്തവണ യൂറോ കപ്പും നേടാനുള്ള ഒരുക്കത്തിലാണ്. ഫ്രഞ്ച് ടീമിനെ താഴെ നൽകുന്നു.
Equipe de France : La liste des 26 de Didier Deschamps pour l'Euro 2020, avec le grand retour de Karim Benzema https://t.co/6mluH79AAv
— France Football (@francefootball) May 18, 2021
The list of 26 players of the France team for Euro 2020
Goalkeepers
Hugo Lloris (Tottenham)
Mike Maignan (Lille)
Steve Mandanda (Marseille)
Defenders
Léo Dubois (Lyon)
Benjamin Pavard (Bayern Munich)
Presnel Kimpembe (PSG)
Jules Koundé (Sevilla FC)
Clément Lenglet (FC Barcelona)
Raphaël Varane (Real Madrid) )
Kurt Zouma (Chelsea)
Lucas Digne (Everton)
Lucas Hernandez (Bayern Munich)
Midfielders
N’Golo Kanté (Chelsea)
Thomas Lemar (Atlético Madrid)
Paul Pogba (Manchester United)
Adrien Rabiot (Juventus Turin)
Moussa Sissoko (Tottenham)
Corentin Tolisso (Bayern Munich)
Forwards
Wissam Ben Yedder (Monaco)
Karim Benzema (Real Madrid)
Kingsley Coman (Bayern Munich)
Ousmane Dembélé (FC Barcelona)
Olivier Giroud (Chelsea)
Antoine Griezmann (FC Barcelona)
Kylian Mbappé (PSG)
Marcus Thuram (Borussia Mönchengladbach)
Didier Deschamps, sélectionneur de l'Équipe de France, a dévoilé ce mardi 18 mai sur M6 et TF1 la liste des vingt-six joueurs retenus pour participer à l'UEFA Euro 2020 (11 juin – 11 juillet 2021) https://t.co/1ryyv963Yq
— Equipe de France ⭐⭐ (@equipedefrance) May 18, 2021