ആരാധകർ ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്, സന്തോഷം വീണ്ടെടുക്കണം: സാവിയോ
വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ഒമ്പതാം മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ബ്രസീൽ ഉള്ളത്.ചിലിയാണ് ബ്രസീലിന്റെ എതിരാളികൾ.വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക.ചിലിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. അവസാനമായി കളിച്ച മത്സരത്തിൽ പരാഗ്വയോട് ബ്രസീൽ തോൽവി വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഈ ഒരു മത്സരത്തിൽ വിജയം അനിവാര്യമാണ്.
മാത്രമല്ല പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. ഇതേക്കുറിച്ച് ബ്രസീലിന്റെ സൂപ്പർ താരമായ സാവിയോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആരാധകർ ബ്രസീൽ ടീമിൽ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത് എന്നും സന്തോഷം കണ്ടെടുക്കാൻ വേണ്ടി ഹാർഡ് വർക്ക് ചെയ്യുമെന്നും സാവിയോ പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” കളിക്കളത്തിൽ സന്തോഷം വീണ്ടെടുക്കാൻ വേണ്ടി ഞങ്ങൾ ഹാർഡ് വർക്ക് ചെയ്യണം. വിജയിക്കാനുള്ള ആഗ്രഹവും സന്തോഷവും ഞങ്ങൾ തിരികെ പിടിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളിൽ നിന്നും ആരാധകർ ഇതല്ല പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ പൊസിഷൻ ഏവരെയും ആശങ്കപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. പക്ഷേ മൂന്ന് പോയിന്റുകൾ നേടാനും ടേബിളിൽ മുന്നോട്ടു പോകാനും വേണ്ടി ഞങ്ങൾ വർക്ക് ചെയ്യേണ്ടതുണ്ട്. മികച്ച രൂപത്തിൽ കളിച്ചുകൊണ്ട് ഗോളുകൾ നേടുക എന്നതാണ് ആരാധകർക്ക് ഇഷ്ടപ്പെടുന്ന കാര്യം. രണ്ടോ മൂന്നോ ഗോളുകൾക്ക് എപ്പോഴും വിജയിച്ച് ശീലമുള്ള ടീമാണ് ബ്രസീൽ,മാത്രമല്ല ആധിപത്യം പുലർത്തുക ബ്രസീൽ തന്നെയായിരിക്കും, അതിലേക്ക് ഞങ്ങൾ മടങ്ങിയെത്തണം ” ഇതാണ് സാവിയോ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് മോശം പ്രകടനമാണ് ബ്രസീൽ നടത്തുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് കടുത്ത എതിർപ്പുമുണ്ട്.ചിലിക്ക് പുറമേ പെറുവിനെ കൂടി ബ്രസീൽ നേരിടുന്നുണ്ട്.ഈ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞാൽ അത് ബ്രസീലിന് ആത്മവിശ്വാസം പകരുന്ന ഒന്നായിരിക്കും.