ആരാധകരെ പഞ്ഞിക്കിട്ട താരങ്ങൾക്ക് ഗംഭീര സ്വീകരണം നൽകി ആരാധകർ!

കഴിഞ്ഞ ദിവസം തുർക്കിഷ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഫെനർബാഷെക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർക്കിയിലെ മറ്റൊരു കരുത്തരായ ട്രാബ്സൻസ്പോറിനെ ഫെനർബാഷെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരമായ ഫ്രഡ്‌ ആണ് ഈ മത്സരത്തിൽ തിളങ്ങിയത്. രണ്ട് ഗോളുകളാണ് ഫ്രഡ്‌ ഫെനർബാഷെക്ക് വേണ്ടി മത്സരത്തിൽ നേടിയിട്ടുള്ളത്.

ഈ മത്സരത്തിന് ശേഷം ഒരു വിവാദ സംഭവം നടന്നിരുന്നു. അതായത് ഫെനർബാഷെ താരങ്ങൾ വിജയം ആഘോഷിക്കുന്ന സമയത്ത് ഒരു ആരാധകൻ കളിക്കളം കയ്യേറുകയായിരുന്നു.ഫെനർബാഷെ താരങ്ങളെ ആക്രമിക്കാൻ വേണ്ടിയായിരുന്നു എതിർ ആരാധകൻ കളിക്കളത്തിലേക്ക് വന്നത്. എന്നാൽ ഫെനർബാഷെ താരമായ ഒസായി സാമുവൽ ആ ആരാധകനെ തിരികെ ആക്രമിക്കുകയായിരുന്നു. പിന്നീട് കുറച്ച് ട്രാബ്സൻസ്പോർ ആരാധകർ കൂടി കളിക്കളത്തിലേക്ക്. അവരെയും ഫെനർബാഷെ താരങ്ങൾ കായികമായി നേരിട്ടു.

എന്നാൽ ഇതിന് പിന്നാലെ നിരവധി ആരാധകർ കളിക്കളം കയ്യേറുകയായിരുന്നു. ഇതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി ഫെനർബാഷെ ആരാധകർ ഡ്രസ്സിംഗ് റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ഏതായാലും ഇത് വലിയ വിവാദമായിട്ടുണ്ട്. ആരാധകരുടെ ഈ അതിക്രമത്തെ തുർക്കിഷ് മന്ത്രി ഉൾപ്പെടെ അപലപിച്ചിട്ടുണ്ട്. ഇതിൽ കുറ്റക്കാരായ 12 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഫെനർബാഷെ താരങ്ങൾക്ക് ഗംഭീര സ്വീകരണമാണ് അവരുടെ ആരാധകർ എയർപോർട്ടിൽ നൽകിയിട്ടുള്ളത്. നിരവധി ആരാധകർ എയർപോർട്ടിൽ തടിച്ചു കൂടിയിരുന്നു. അവർ ചാന്റുകൾ മുഴക്കുകയും ഫ്ലെയറുകൾ കത്തിക്കുകയും ചെയ്തിരുന്നു. ഒരു അസാധാരണമായ സ്വീകരണമാണ് അവർക്ക് ലഭിച്ചത്. എന്നാൽ ഈ ആക്രമണങ്ങൾക്കെതിരെ കടുത്ത രീതിയിൽ ഫെനർബാഷെ ക്ലബ്ബ് പ്രതികരിച്ചിട്ടുണ്ട്.തുർക്കിഷ് ലീഗിൽ നിന്നും പിൻവാങ്ങാനുള്ള ആലോചനകൾ വരെ ക്ലബ്ബ് നടത്തിയിട്ടുണ്ട്.പലപ്പോഴും ആക്രമണങ്ങൾ നേരിടേണ്ടിവരുന്ന ഒരു ക്ലബ്ബ് കൂടിയാണ് ഫെനർബാഷെ.

Leave a Reply

Your email address will not be published. Required fields are marked *