ആരാണോ ആ താരത്തെ കൂവുന്നത് അവർ തലച്ചോറില്ലാത്തവരാണ് : ഇറ്റാലിയൻ ആരാധകർക്കെതിരെ പൊട്ടിത്തെറിച്ച് ബൊനൂച്ചി!

കഴിഞ്ഞ സീസണിലായിരുന്നു എസി മിലാന്റെ ഇറ്റാലിയൻ ഗോൾ കീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ ക്ലബ്ബ് വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. ഇത് എസി മിലാന്റെ ആരാധകർക്കിടയിൽ വലിയ രോഷം ഉണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷം സാൻസിറോയിലേക്ക് ഇറ്റലിയുടെ മത്സരത്തിനു വേണ്ടി ഡോണ്ണാരുമ മടങ്ങിയെത്തിയപ്പോൾ ആരാധകർ ഈ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. താരത്തെ കൂവി വിളിക്കുകയായിരുന്നു ആരാധകർ ചെയ്തിരുന്നത്.

ഇനി ഇറ്റലി തങ്ങളുടെ അടുത്ത മത്സരം യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിനെതിരെയാണ് കളിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക.സാൻസിറോയാണ് ഈ മത്സരത്തിന് വേദിയാവുന്നത്. എന്നാൽ ഇറ്റാലിയൻ ആരാധകർ തന്നെ ഡോണ്ണാരുമയെ കൂവി വിളിക്കാനുള്ള വലിയ സാധ്യത നിലനിൽക്കുന്നുണ്ട്.

എന്നാൽ ഈ ആരാധകർക്കെതിരെ ഇറ്റാലിയൻ താരമായ ലിയനാർഡോ ബൊനൂച്ചി വലിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതായത് ആരാണ് താരത്തെ കൂവി വിളിക്കുന്നത് അവർ തലച്ചോറില്ലാത്തവരാണ് എന്നാണ് ബൊനൂച്ചി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

‘ ഇറ്റാലിയൻ ദേശീയ ടീമിലെ ഒരു താരത്തെ ആരെങ്കിലും കൂവി വിളിക്കുകയാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം അവർ തലച്ചോറില്ലാത്തവരാണ്. നിലവിൽ എല്ലാ താരങ്ങളും രാജ്യത്തെ മൊത്തം പ്രതിനിധീകരിക്കുന്നവരാണ് എന്ന് മനസ്സിലാക്കണം. ആദ്യമായി കൂവൽ ഏൽക്കേണ്ടി വരുന്ന താരമല്ല ഡോണ്ണാരുമ.അവസാനത്തെയും താരമല്ല അദ്ദേഹം.സംസ്കാരത്തിന്റെ കാര്യത്തിൽ നമ്മൾ ഇനിയും വളരേണ്ടിയിരിക്കുന്നു ‘ ഇതാണ് ബൊനൂച്ചി പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇന്നത്തെ മത്സരത്തിൽ ഇറ്റലിയെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്. നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഇറ്റലിയുള്ളത്.ജർമ്മനിയും ഇറ്റലിയും ഇംഗ്ലണ്ടും ഉള്ള ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഹങ്കറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *