ആദ്യ സ്റ്റെപ് പൂർത്തിയായി,ഇനി 6 മത്സരങ്ങൾ കൂടി: വിജയത്തിന് പിന്നാലെ നെയ്മർ ജൂനിയർ!

ഇന്നലെ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് ബ്രസീൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ സെർബിയയെ പരാജയപ്പെടുത്തിയത്.റിച്ചാർലീസണിന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിനെ വിജയം സമ്മാനിച്ചിട്ടുള്ളത്.

രണ്ടാം പകുതിയിൽ വ്യത്യസ്തമായ ഒരു ബ്രസീലിനെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. അതേസമയം നെയ്മറുടെ പരിക്ക് ബ്രസീലിന് ഒരല്പം ആശങ്ക നൽകുന്ന കാര്യമാണ്. എന്നിരുന്നാൽ പോലും അദ്ദേഹം വേഗം തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈയൊരു വിജയത്തിന് പിന്നാലെ നെയ്മർ ജൂനിയർ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർക്കായി സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് ആറുമത്സരങ്ങൾ കൂടി എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് ഒരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു.പക്ഷേ പ്രധാനപ്പെട്ട വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ ടീമിനെ ഞാൻ അഭിനന്ദനങ്ങൾ നേരുന്നു. ഞങ്ങൾ ഇപ്പോൾ ആദ്യത്തെ സ്റ്റെപ്പ് പൂർത്തിയാക്കി കഴിഞ്ഞു. ഇനി ആറ് മത്സരങ്ങളിൽ കൂടി മുന്നേറാനുണ്ട് ” ഇതാണ് നെയ്മർ ജൂനിയർ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഏതായാലും മത്സരത്തിൽ വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും തരത്തിന്റെ സാന്നിധ്യം വരുന്ന മത്സരങ്ങളിൽ ബ്രസീലിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.താരം എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *