ആദ്യ മത്സരത്തിൽ മഞ്ഞ ജേഴ്സി,ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ ജേഴ്സികൾ അറിയാം.
ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ ബ്രസീൽ ടീം ഇറ്റലിയാണ് നടത്തുന്നത്. ഇന്ന് ബ്രസീൽ ടീം ഖത്തറിൽ ലാന്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗഹൃദ മത്സരങ്ങൾ ഒന്നും തന്നെ കളിക്കാതെ ബ്രസീൽ നേരിട്ട് വേൾഡ് കപ്പ് മത്സരം കളിക്കുകയാണ് ചെയ്യുക.
ആദ്യ മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. നവംബർ 24 ആം തീയതി രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ലുസെയിൽ സ്റ്റേഡിയമാണ് ഈ മത്സരത്തിന് സാക്ഷ്യം വഹിക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ടീം അണിയുന്ന ജേഴ്സിയുടെ വിശദവിവരങ്ങൾ ഇപ്പോൾ ബ്രസീലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിൽ ആണ് ബ്രസീൽ മഞ്ഞ ജേഴ്സി അണിയുക. ഒരു മത്സരത്തിൽ നീല ജേഴ്സിയും അണിയും.
സെർബിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ബ്രസീൽ മഞ്ഞ ജേഴ്സിയാണ് അണിയുക.നീല ഷോർട്സും വെള്ള സോക്ക്സും ഇതോടൊപ്പം ധരിക്കും. അതേസമയം സെർബിയ ചുവപ്പ് ജഴ്സിയിൽ ആണ് അണിനിരക്കുക.
സ്വിറ്റ്സർലാന്റിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തിലും ബ്രസീൽ മഞ്ഞ ജേഴ്സി തന്നെയാണ് അണിയുക. അതേസമയം സ്വിറ്റ്സർലാൻഡ് ചുവന്ന ജേഴ്സിയിൽ അണിനിരക്കും.
The Seleção’s official squad photo 🇧🇷 pic.twitter.com/1BiEvYIPPa
— Brasil Football 🇧🇷 (@BrasilEdition) November 18, 2022
മൂന്നാമത്തെ മത്സരത്തിലാണ് ബ്രസീൽ നീല ജേഴ്സിയിൽ ഇറങ്ങുക.വെള്ള ഷോർട്സും വെള്ള സോക്സുമാണ് ബ്രസീൽ താരങ്ങൾ ധരിക്കുക. അതേസമയം കാമറൂൺ പച്ച ജേഴ്സിയിലായിരിക്കും ഈ മത്സരത്തിൽ ഇറങ്ങുക.
ഏതായാലും ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം വളരെ എളുപ്പമായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. യൂറോപ്പ്യൻ ടീമുകളായ സെർബിയയും സ്വിറ്റ്സർലാന്റും ബ്രസീലിന് വെല്ലുവിളി ഉയർത്തുന്ന ടീമുകളാണ്.