ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനാകുമോ? മറുപടിയുമായി റോഡ്രിഗോ!
ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിന് ഇതുവരെ ഒരു സ്ഥിര പരിശീലകനെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയായിരുന്നു ടിറ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം താൽക്കാലിക പരിശീലകനായ റാമോൻ മെനസസാണ് ബ്രസീലിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ എത്തിക്കുക എന്നുള്ളത് തന്നെയാണ് ബ്രസീലിന്റെ പ്ലാൻ. പക്ഷേ ഇതുവരെ ആഞ്ചലോട്ടി അതിന് സമ്മതിച്ചിട്ടില്ല.
ഏതായാലും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ റോഡ്രിഗോയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതായത് കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനാവുമോ എന്നായിരുന്നു. എന്നാൽ അദ്ദേഹം 2024 വരെ റയലിനൊപ്പം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Rodrygo "pede" Ancelotti no Real e na Seleção, mas reafirma que italiano "tem contrato e vai seguir"https://t.co/QJqMjcJJjO
— ge (@geglobo) June 14, 2023
” സാധ്യമാവുമെങ്കിൽ റയൽ മാഡ്രിഡിനെയും ബ്രസീലിനെയും ഒരുമിച്ച് അദ്ദേഹം പരിശീലിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ ആഞ്ചലോട്ടി ഇപ്പോൾ ബ്രസീലിന്റെ പരിശീലകൻ ആവുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്തെന്നാൽ അദ്ദേഹത്തിന് കരാറുണ്ട്.ഞങ്ങളോടൊപ്പം തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.അതിനുശേഷം എന്താവും എന്നുള്ളത് എനിക്കറിയില്ല. ഞങ്ങൾ എല്ലാവരും CBF പ്രസിഡണ്ടിനെ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഇപ്പോൾ ഒരു താൽക്കാലിക പരിശീലകനുണ്ട്.അദ്ദേഹത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ എത്രയും പെട്ടെന്ന് ഒരു സ്ഥിര പരിശീലകനെ ഞങ്ങൾക്ക് ആവശ്യമാണ്. എന്തെന്നാൽ അതുമായി ഞങ്ങൾക്ക് അഡാപ്റ്റ് ആവേണ്ടതുണ്ട് ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.
ആഫ്രിക്കൻ ടീമായ ഗിനിയെക്കെതിരെയാണ് ബ്രസീൽ ആദ്യമത്സരം കളിക്കുന്നത്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം ഒരുമണിക്ക് ബാഴ്സലോണയിൽ വെച്ചാണ് ഈ മത്സരം നടക്കുക. മത്സരത്തിന്റെ ആദ്യ ഇലവനിൽ റോഡ്രിഗോ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം റോഡ്രിഗോ പുറത്തെടുത്തിരുന്നു.