ആകെ തകർന്നിരിക്കുകയാണ് : ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ തന്നെ തോറ്റ ഇംഗ്ലീഷ് താരം പറയുന്നു!
ഇന്നലെ യുവേഫ നേഷൻസ് ലീഗ് ബിയിൽ നടന്ന മത്സരത്തിൽ ഒരു അട്ടിമറി തോൽവിയാണ് വമ്പൻമാരായ ഇംഗ്ലണ്ടിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ഗ്രീസ് അവരെ പരാജയപ്പെടുത്തുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിയ പവ് ലിഡിസാണ് ഗ്രീസിന് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ഗോൾ നേടിയത് സൂപ്പർ താരം ജൂഡ് ബെല്ലിങ്ങ്ഹാമായിരുന്നു.ഇംഗ്ലണ്ട് ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഗ്രീസിനോട് പരാജയം ഏറ്റുവാങ്ങുന്നത്.
ഹാരി കെയ്ൻ ഇല്ലാത്തതുകൊണ്ടുതന്നെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത് പ്രതിരോധനിരതാരമായ ജോൺ സ്റ്റോൺസായിരുന്നു.ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്.ആകെ തകർന്നിരിക്കുകയാണ് എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.സ്റ്റോൺസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്.ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു റിസൾട്ട് ആണ് ലഭിച്ചത്.അതുകൊണ്ടുതന്നെ എന്ത് പറയണം എന്നുള്ളത് എനിക്കറിയില്ല.സാധാരണ രീതിയിലുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയതാണ്.പക്ഷേ കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നത്.അതുകൊണ്ടുതന്നെ ഇത് വലിയൊരു നാണക്കേടാണ്.തീർച്ചയായും അവർക്ക് ഇതിന്റെ ക്രെഡിറ്റ് നൽകേണ്ടതുണ്ട്.മത്സരത്തിന്റെ തുടക്കം തൊട്ടേ അവർ ഞങ്ങളെ സമ്മർദ്ദത്തിൽ ആക്കി. തിരികെ വരിക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു.അവർ വളരെയധികം കോംപാക്ട് ആയിരുന്നു. തീർച്ചയായും ഇത് ഞങ്ങളെ നിരാശപ്പെടുത്തുന്നതാണ് ” ഇതാണ് ജോൺ സ്റ്റോൺസ് പറഞ്ഞിട്ടുള്ളത്.
താൽക്കാലിക പരിശീലകനായ ലീ കാഴ്സ്ലിക്ക് കീഴിലാണ് ഇപ്പോൾ ഇംഗ്ലണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്നായിരുന്നു അവർ നേഷൻസ് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടത്. ഇനി അടുത്ത മത്സരത്തിൽ ഫിൻലാൻഡിനെ ആണ് അവർ നേരിടുക