അർജന്റീനയെ പ്രകോപിപ്പിക്കും, തോൽപ്പിക്കും, കിരീടം നേടും : റിച്ചാർലീസൺ!
ലോകം കണ്ണും കാതും മിഴിച്ചു നിൽക്കുന്ന ഒരു തീപ്പാറും പോരാട്ടമാണ് കോപ്പ അമേരിക്കയുടെ ഫൈനലിൽ അരങ്ങേറാനിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ഒരിക്കൽ കൂടി ബ്രസീലും അർജന്റീനയും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആർക്കൊപ്പമാണ് വിജയം എന്നുള്ളത് പ്രവചിക്കൽ അസാധ്യമാണ്. അതോടൊപ്പം തന്നെ ഈ മത്സരത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പല താരങ്ങളും ഇപ്പോൾ പങ്കുവെക്കുന്നുണ്ട്. ബ്രസീലിയൻ സൂപ്പർ താരം റിച്ചാർലീസണും ഇപ്പോൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. അർജന്റീനയെ തോൽപ്പിച്ചു കൊണ്ട് ബ്രസീൽ കിരീടം ചൂടുമെന്നാണ് റിച്ചാർലീസൺ തുറന്നു പറഞ്ഞിരിക്കുന്നത്. മാത്രമല്ല അർജന്റീനയെ പ്രകോപിപ്പിക്കുമെന്നും തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമാണെന്നും ഈ സൂപ്പർ താരം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റിച്ചാർലീസൺ.
Richarlison ya le puso picante a la final de la Copa América entre la Selección Argentina y Brasil
— TyC Sports (@TyCSports) July 8, 2021
El delantero brasileño se expresó en conferencia de prensa. Mirá lo que dijo.https://t.co/J8XoJPOjkJ
” സൗത്ത് അമേരിക്കയിലെ ചിരവൈരികൾ തമ്മിലാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്.തീർച്ചയായും അർജന്റീനക്ക് മികച്ച താരങ്ങളുണ്ട്.ഞങ്ങൾക്ക് അവരെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അവർ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് എന്നുള്ളതാണ് യാഥാർഥ്യം.അത്കൊണ്ട് തന്നെ ഒരു കടുത്ത പോരാട്ടമുണ്ടാവുമെന്നുറപ്പാണ്.അർജന്റീനയെ നേരിടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം.അതിപ്പോൾ മാത്രമല്ല, പണ്ട് മുതലേ ബുദ്ധിമുട്ട് തന്നെയാണ്.മാരക്കാനയിൽ വെച്ച് ഞങ്ങൾ എന്തിനെയാണ് നേരിടേണ്ടത് എന്നതിനെ കുറിച്ച് പൂർണ്ണബോധ്യമുണ്ട്.എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം, പക്ഷേ ഞങ്ങൾ തന്നെ അവിടെ കിരീടമുയർത്തും.കളത്തിലെ പ്രകോപനങ്ങൾ എല്ലാ കാലത്തുമുള്ളതാണ്.ഞങ്ങൾ അതിനെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ അത് കളത്തിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.മത്സരം വിജയിക്കണം എന്നുണ്ടെങ്കിൽ പല ചെയ്യേണ്ടി വരും. അത്കൊണ്ട് തന്നെ അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ പ്രകോപനങ്ങൾ ഉണ്ടാവും.കാരണം മത്സരത്തിൽ വിജയിക്കുന്നു, ആര് കിരീടമുയർത്തുന്നു എന്നതിന് മാത്രമാണ് പ്രസക്തി.മറ്റുള്ളക്കൊന്നും പ്രസക്തിയില്ല ” റിച്ചാർലീസൺ പറഞ്ഞു. അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ റിച്ചാർലീസൺ സ്റ്റാർട്ട് ചെയ്യാനാണ് സാധ്യത.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഗോൾ നേടിയ താരം കൂടിയാണ് റിച്ചാർലീസൺ.