അർജന്റീനയെ പോലെ തന്നെ, ബ്രസീൽ സൂക്ഷിക്കണം: ഇംഗ്ലണ്ടിന്റെ കാര്യത്തിൽ മുന്നറിയിപ്പുമായി റിവാൾഡോ
ഇന്ന് നടക്കുന്ന ഇന്റർനാഷണൽ ഫ്രണ്ട്ലി മത്സരത്തിൽ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇംഗ്ലണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പ്രശസ്തമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടത്തുന്നത്.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ഇക്കാര്യത്തിൽ ബ്രസീലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരുന്ന യൂറോകപ്പിലെ ഫേവറേറ്റുകളാണ് ഇംഗ്ലണ്ടെന്നും മുൻപ് അർജന്റീന വിഷമിച്ചപോലെ മേജർ കിരീടം ഇല്ലാതെ വിഷമിക്കുന്ന ഒരു സ്ഥിതിയിലാണ് അവർ ഉള്ളതെന്നും റിവാൾഡോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Today, Brazil vs England. pic.twitter.com/tWMng2ZkuQ
— Madrid Xtra (@MadridXtra) March 22, 2024
“ഇംഗ്ലണ്ട് ടീം കരുത്തരാണ്. അവരുടെ സ്‌ക്വാഡിൽ മുഴുവനും മികച്ച താരങ്ങളാണ്.അതുകൊണ്ടുതന്നെ മത്സരം ബ്രസീലിനെ സംബന്ധിച്ചിടത്തോളം കടുത്തതായിരിക്കും. യൂറോകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കാൻ വലിയ സാധ്യതയുണ്ട്.ഒരുപാട് മികച്ച താരങ്ങൾ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്.എന്നിട്ടും അവർക്ക് 1986 നു ശേഷം ഒരു മേജർ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഖത്തർ വേൾഡ് കപ്പ് സ്വന്തമാക്കിയ അർജന്റീന അതിന് മുൻപ് അനുഭവിച്ച അതേ സാഹചര്യങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. കിരീടം അർഹിക്കുന്ന ഒരുപാട് സൂപ്പർതാരങ്ങൾ അവിടെയുണ്ട്. ഇത്തവണയെങ്കിലും കിരീടം നേടാൻ കഴിയുമെന്നാണ് അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നത്. യൂറോ കപ്പിലും വരുന്ന വേൾഡ് കപ്പിലും മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ളവരാണ് ഇംഗ്ലണ്ട്. അതുകൊണ്ടുതന്നെ അവർക്ക് അടുത്ത പരീക്ഷണമായിരിക്കും ബ്രസീലിന് ഈ മത്സരത്തിൽ നൽകുക ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.
പരിക്ക് ഇത്തവണ ബ്രസീലിനെ വലിയ വെല്ലുവിളിയാണ്. സൂപ്പർ താരം നെയ്മർ ജൂനിയർ ബ്രസീലിന് ലഭ്യമല്ല. ഗോൾകീപ്പർമാരായ ആലിസൺ,എഡേഴ്സൺ എന്നിവരെയും നഷ്ടമായിട്ടുണ്ട്. ഇതിനൊക്കെ പുറമേ കാസമിറോ,മാർട്ടിനെല്ലി,മാർക്കിഞ്ഞോസ്, ഗബ്രിയേൽ എന്നിവരൊക്കെ ഇല്ലാതെയാണ് ബ്രസീൽ ഇപ്പോൾ എത്തുന്നത്.ഈ മത്സരത്തിനുശേഷം സ്പെയിനിനെയാണ് ബ്രസീൽ നേരിടുക.