അർജന്റീനയെ നേരിടാൻ തയ്യാർ : ജേഴ്സൺ
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ എവെർട്ടൻ റിബയ്റോ നേടിയ ഗോളാണ് ബ്രസീലിന് ജയം നേടികൊടുത്തത്. മത്സരത്തിൽ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ മധ്യനിര താരമായ ജേഴ്സണ് സാധിച്ചിരുന്നു.മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്രൂണോ ഗിമിറസിന്റെ പകരക്കാരനായാണ് മാഴ്സെ താരമായ ജേഴ്സൺ കളത്തിലേക്ക് ഇറങ്ങിയത്.ഏതായാലും ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച താരം അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ താൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Gerson festeja estreia pela Seleção e mira chance como titular contra a Argentina: "Estou preparado" https://t.co/IQhQkmryES
— ge (@geglobo) September 3, 2021
” ആദ്യമായി ഞാൻ ദൈവത്തോട് നന്ദി പറയുന്നു.ബ്രസീലിയൻ ദേശീയ ടീമിന്റെ ഈ ജേഴ്സി ആദ്യമായി അണിയാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.കൂടാതെ ഒരു ബുദ്ധിമുട്ടേറിയ മത്സരത്തിൽ വിജയിക്കാനുമായി.അതിലും സന്തോഷമുണ്ട്. ഇത് തുടരാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഞാൻ കംഫർട്ടബിൾ തന്നെയാണ്, പക്ഷേ ഇനിയും പുരോഗതി കൈവരിക്കാനുണ്ട്.നമ്മൾ എപ്പോഴും ഇമ്പ്രൂവ് ആയി കൊണ്ടിരിക്കണം.100 ശതമാനം പൂർണ്ണനാവാൻ ഒരിക്കലും സാധ്യമല്ലല്ലോ.അത്കൊണ്ട് തന്നെ ഞാൻ എന്റെ വർക്ക് തുടരേണ്ടതുണ്ട്.അർജന്റീന നേരിടാൻ ഞാൻ തയ്യാറാണ്.അല്ലാത്ത പക്ഷം ഞാൻ ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. എന്തെന്നാൽ ആരാണോ ടീമിൽ ഇടം പിടിക്കുന്നത് അവർക്ക് അതിനുള്ള ക്വാളിറ്റി ഉണ്ട് എന്നാണർത്ഥം ” ജേഴ്സൺ പറഞ്ഞു.
ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് അർജന്റീനയും ബ്രസീലും തമ്മിൽ മാറ്റുരക്കുക. പ്രീമിയർ ലീഗിലെ പ്രധാന താരങ്ങൾ ഇല്ലാത്തത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.