അർജന്റീനയെ തോൽപ്പിച്ചു, കിരീടം സ്വന്തമാക്കി ബ്രസീൽ ടീം!
ഇന്ന് നടന്ന അണ്ടർ 17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിന് വിജയം. തങ്ങളുടെ ചിരവൈരികളായ അർജന്റീനയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയിട്ടുള്ളത്.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയിട്ടുള്ളത്. ഇതോടുകൂടി സുഡാമേരിക്കാന ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കാനും ബ്രസീലിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ റിക്വൽമിയാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്. 29ആം മിനിറ്റിൽ ഡുഡു ബ്രസീലിന്റെ ലീഡ് വർദ്ധിപ്പിച്ചു. എന്നാൽ അർജന്റീനക്ക് വേണ്ടി 33 മിനിറ്റിൽ ജിമിനെസ് ഒരു ഗോൾ മടക്കി.55ആം മിനുട്ടിൽ എച്ചവേരി കൂടി ഗോൾ നേടിയതോടെ മത്സരം 2-2 സമനിലയിലായി.
CAMPEÃO!
— CBF Futebol (@CBF_Futebol) April 24, 2023
A América do Sul Sub-17 é do Brasil pic.twitter.com/mSO3NyKD95
എന്നാൽ അധികം വൈകാതെ തന്നെ ബ്രസീൽ തങ്ങളുടെ വിജയഗോൾ നേടുകയായിരുന്നു.ഡാ മാറ്റയുടെ ഗോളാണ് ബ്രസീലിനെ വിജയം നേടി കൊടുത്തിട്ടുള്ളത്. ഇതോടുകൂടി അഞ്ചുമത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയുമായി 13 പോയിന്റ് നേടി കൊണ്ട് ബ്രസീൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുണ്ട്. മാത്രമല്ല ഇതിനുശേഷം നടന്ന ഇക്വഡോർ Vs വെനീസ്വേല മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതോടുകൂടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ബ്രസീൽ അണ്ടർ 17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിക്കുകയായിരുന്നു.
ഇത് പതിമൂന്നാം തവണയാണ് ഈ കിരീടം ഇപ്പോൾ ബ്രസീൽ സ്വന്തമാക്കുന്നത്. നേരത്തെ തന്നെ അണ്ടർ 17 വേൾഡ് കപ്പിന് യോഗ്യത നേടാനും ബ്രസീലിന് കഴിഞ്ഞിരുന്നു. ബ്രസീലിനെ കൂടാതെ അണ്ടർ 17 വേൾഡ് കപ്പിന് അർജന്റീനയും ഇക്വഡോറുമൊക്കെ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.