അർജന്റീനയുടെ കോപ്പ അമേരിക്കക്കുള്ള ജേഴ്സി പുറത്തായി
അടുത്ത വർഷം സ്വന്തം നാട്ടിലും കൊളംബിയയിലും വെച്ച് നടക്കാനിരിക്കുന്ന കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തായി. പ്രമുഖമാധ്യമമായ മുണ്ടോ ആൽബിസെലെസ്റ്റയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ടോഡോ സോബ്രെ കാമിസേറ്റാസിൽ നിന്നുമാണ് തങ്ങൾക്ക് ചിത്രങ്ങൾ ലഭിച്ചതെന്നാണ് മുണ്ടോ ആൽബിസെലെസ്റ്റ റിപ്പോർട്ടിൽ പറയുന്നത്. അർജന്റീനയുടെ ഹോം ജേഴ്സിയാണിത്. വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും ഈ ജേഴ്സി താരങ്ങൾ അണിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷമായിരുന്നു കോപ്പ അമേരിക്ക നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ഭീതിമൂലം അടുത്ത വർഷത്തേക്ക് നീട്ടാൻ കോൺമെബോൾ തീരുമാനമെടുക്കുകയായിരുന്നു.
Images of the new Argentina home shirt to be used for 2021 Copa America and World Cup qualifiers has been leaked. https://t.co/0mU8NgNSRx
— Roy Nemer (@RoyNemer) March 18, 2020



Little bit amazing.and wondergull