അർജന്റീനയുടെ എതിരാളി കൊറോണ വേൾഡ് കപ്പിൽ നിന്നും പുറത്ത്!
വരുന്ന ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് സിയിലാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന ഉൾപ്പെട്ടിട്ടുള്ളത്. അർജന്റീനക്കൊപ്പം മെക്സിക്കോ,പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്. സൗദി അറേബ്യയെയാണ് ആദ്യ മത്സരത്തിൽ അർജന്റീന നേരിടുക.
എന്നാൽ അർജന്റീനയുടെ പ്രധാന എതിരാളികളായ മെക്സിക്കോക്ക് ഇപ്പോൾ ഒരു കനത്ത തിരിച്ചടി ഏറ്റിട്ടുണ്ട്. അതായത് അവരുടെ സുപ്രധാനതാരമായ ജീസസ് മാനുവൽ കൊറോണക്ക് പരിക്കേറ്റിട്ടുണ്ട്.മാത്രമല്ല വരുന്ന ഖത്തർ വേൾഡ് കപ്പിൽ അദ്ദേഹത്തിന് ഈ പരിക്ക് മൂലം കളിക്കാനാവില്ല. താരത്തിന്റെ ക്ലബ്ബായ സെവിയ്യ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
Mexico winger Jesús Corona is likely to miss the World Cup after suffering a broken fibula and ruptured ankle ligaments in Sevilla training that will keep him out for 4-5 months pic.twitter.com/RC0hiMkoIq
— B/R Football (@brfootball) August 18, 2022
കൊറോണയുടെ ലെഫ്റ്റ് ഫൈബുലക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. മാത്രമല്ല ആംഗിൾ ലീഗ്മന്റിനും പ്രശ്നങ്ങളുണ്ട്. വിങ്ങറായ താരം നാലോ അഞ്ചോ മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് സെവിയ്യ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത്. ഇതോടെ വരുന്ന വേൾഡ് കപ്പിന് താരം ഉണ്ടാവില്ല എന്ന് ഉറപ്പാവുകയായിരുന്നു.
കൊറോണയുടെ അഭാവം മെക്സിക്കോക്ക് വലിയ തിരിച്ചടി തന്നെയായിരിക്കും. 2014 ലായിരുന്നു താരം മെക്സിക്കോക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 71 മത്സരങ്ങൾ കൊറോണ രാജ്യത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. 10 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പിൽ മെക്സിക്കോ ടീമിന്റെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.ഏതായാലും താരത്തിന്റെ അഭാവത്തിൽ ഖത്തർ വേൾഡ് കപ്പിന് ഇറങ്ങുക എന്നുള്ളത് മെക്സിക്കോ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയുള്ള ഒരു കാര്യമാണ്.