അർജന്റീനയിലെ ഭാഗ്യം ക്ലബ്ബിലും വേണം, ഇക്കാര്യത്തിൽ താനൊരു അന്ധവിശ്വാസിയാണ്: തുറന്ന് പറഞ്ഞ് എമി മാർട്ടിനസ്!
അർജന്റീന ദേശീയ ടീമിനോടൊപ്പം സാധ്യമായതെല്ലാം സ്വന്തമാക്കിയ താരമാണ് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസ്. വേൾഡ് കപ്പ് കിരീടവും 2 കോപ്പ അമേരിക്കയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ മൂന്ന് ടൂർണമെന്റുകളിലെയും ഗോൾഡൻ ഗ്ലൗ നേടിയത് എമി തന്നെയാണ്. കൂടാതെ ഫൈനലിസിമ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഇതിനൊക്കെ പുറമേ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും യാഷിൻ ട്രോഫിയും എമിക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇനി ക്ലബ്ബിനോടൊപ്പം കിരീടങ്ങൾ നേടാനാണ് താരത്തിന് ബാക്കിയുള്ളത്. അർജന്റീന ദേശീയ ടീമിൽ 23ആം നമ്പർ ജേഴ്സിയാണ് താരം അണിഞ്ഞിരുന്നത്. താരത്തിന്റെ മകൻ ജനിച്ച തീയതിയാണ് 23. അതുകൊണ്ടാണ് അർജന്റീനയിൽ ആ ജേഴ്സി തിരഞ്ഞെടുത്തത്. എന്നാൽ ആസ്റ്റൻ വില്ലയിൽ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ ഒന്നാണ്.അതിൽ ഇപ്പോൾ ഈ താരം മാറ്റം വരുത്തിയിട്ടുണ്ട്.23ആം നമ്പർ ജഴ്സി ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ചുകൊണ്ടാണ് എമി മാറ്റം വരുത്തിയിട്ടുള്ളത്.ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
” അർജന്റീന ദേശീയ ടീമിനോടൊപ്പം ഞാൻ എല്ലാം നേടി. 23ആം നമ്പർ ധരിച്ചു കൊണ്ടായിരുന്നു ഞാൻ എല്ലാം സ്വന്തമാക്കിയിരുന്നത്. എന്റെ മകൻ ജനിച്ച തീയതിയാണ് അത്.ആസ്റ്റൻ വില്ലയിലും എനിക്ക് കിരീടങ്ങൾ നേടണം. അതുകൊണ്ടാണ് 23ആം നമ്പറിലേക്ക് ഞാൻ മാറിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഞാൻ ഒരു അന്ധവിശ്വാസിയാണ് “ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എമിക്ക് സാധിച്ചിട്ടുണ്ട്.ആസ്റ്റൻ വില്ല നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. അതായത് വരുന്ന സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ എമിലിയാനോ മാർട്ടിനസിനെ കാണാൻ ആരാധകർക്ക് സാധിച്ചേക്കും. മികച്ച പ്രകടനം ഇത്തവണ ആസ്റ്റൻ വില്ല നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.