അർജന്റീനക്കെതിരെ ഉപയോഗിച്ച മുന്നേറ്റനിരയെ അണിനിരത്തും,സൂചനകളുമായി ടിറ്റെ!

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇക്വഡോറിനെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ വമ്പന്മാരായ ബ്രസീലുള്ളത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 2:30 ന് ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലാണ് ബ്രസീൽ ഈ മത്സരം കളിക്കുക.

ഏതായാലും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ സ്റ്റാർട്ടിങ്‌ ഇലവൻ പുറത്തുവിടാൻ തയ്യാറായിട്ടില്ല.പക്ഷെ ചില സൂചനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.അതായത് കഴിഞ്ഞ നവംബറിൽ അർജന്റീനക്കെതിരെ നടന്ന മത്സരത്തിലെ അതേ മുന്നേറ്റനിരയെയായിരിക്കും ടിറ്റെ നാളെ ഉപയോഗിക്കുക.വിനീഷ്യസ് ജൂനിയർ,റഫീഞ്ഞ,മാത്യൂസ് കുഞ്ഞ എന്നിവരായിരിക്കും അണിനിരക്കുക എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇവർ നൽകുന്ന സാധ്യത ലൈനപ്പ് നമുക്കൊന്ന് പരിശോധിക്കാം.

ഗോൾ കീപ്പറായി കൊണ്ട് ആലിസൺ തന്നെയായിരിക്കും.വിങ് ബാക്കുമാരായി കൊണ്ട് എമെഴ്സൺ റോയൽ,അലക്സ് സാൻഡ്രോ എന്നിവരായിരിക്കും.സെന്റർ ബാക്കുമാരായി കൊണ്ട് തിയാഗോ സിൽവയും എഡർ മിലിറ്റാവോയുമുണ്ടാവും. മധ്യനിരയിൽ കാസമിറോ,ഫ്രഡ്‌,ഫിലിപ്പെ കൂട്ടിഞ്ഞോ എന്നിവരായിരിക്കും.മുന്നേറ്റനിരയിൽ റഫീഞ്ഞ, വിനീഷ്യസ് എന്നിവർക്കൊപ്പം സെന്റർ സ്ട്രൈക്കറായി കുഞ്ഞയുമുണ്ടാവും. ഇതാണ് ഗ്ലോബോ നൽകുന്ന ഇലവൻ.

നിലവിൽ ഒന്നാംസ്ഥാനത്തുള്ള ബ്രസീൽ നേരത്തെതന്നെ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയതാണ്. അതുകൊണ്ടുതന്നെ ആശ്വാസത്തോടെ കൂടി മത്സരത്തെ നേരിടാനാവും.

Leave a Reply

Your email address will not be published. Required fields are marked *