അർജന്റീനക്കും ബ്രസീലിനും നിലവാരമില്ലേ? എംബപ്പേക്ക് കനത്ത മറുപടിയുമായി ഫാബിഞ്ഞോ!

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ലാറ്റിനമേരിക്കൻ ഫുട്ബോളിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. അതായത് വേൾഡ് കപ്പിലേക്ക് എത്താൻ അർജന്റീനക്കും ബ്രസീലിനും നിലവാരമുള്ള മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ല എന്നായിരുന്നു ഇദ്ദേഹം ആരോപിച്ചിരുന്നത്. മാത്രമല്ല ലാറ്റിനമേരിക്കൻ ഫുട്ബോളിനേക്കാൾ ഏറെ മുന്നിലാണ് യൂറോപ്യൻ ഫുട്ബോളെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾക്ക് ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ഫാബിഞ്ഞോ ഇപ്പോൾ കനത്ത മറുപടി നൽകിയിട്ടുണ്ട്.ബൊളീവിയയുടെ ഉയർന്ന മൈതാനം പോലെയുള്ള സ്ഥലങ്ങളിൽ കളിച്ചു കൊണ്ടാണ് തങ്ങൾ വരുന്നതെന്നും യൂറോപ്പിലാണെങ്കിലും അർജന്റീനയും ബ്രസീലുമൊക്കെ ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യുമായിരുന്നു എന്നാണ് ഫാബിഞ്ഞോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗത്ത് അമേരിക്കയിൽ കളിക്കുക എന്നുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് എളുപ്പമുള്ള ഒരു കാര്യമല്ല.ബോളീവിയയെ പോലെയുള്ള സ്ഥലങ്ങളിൽ ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നുണ്ട്. എപ്പോഴെങ്കിലും ഫ്രാൻസ് ബൊളീവിയയിൽ കളിച്ചിട്ടുണ്ടോ? യൂറോപ്പിൽ ആണെങ്കിലും അർജന്റീനയും ബ്രസീലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തന്നെ ചെയ്യുമായിരുന്നു. മാത്രമല്ല ഈ വേൾഡ് കപ്പിലെ ഫേവറേറ്റ്കളാണ് അർജന്റീനയും ബ്രസീലും” ഇതാണ് ഫാബിഞ്ഞോ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *