അർജന്റീനക്കാരനെ ടീമിലെടുത്തത് വിഷമം ഉണ്ടാക്കി: തുറന്ന് പറഞ്ഞ് ഇറ്റാലിയൻ യുവതാരം

ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് ഇറ്റലി കളിച്ചത്. ആ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ അവരുടെ യുവ സൂപ്പർതാരമായ റെറ്റെഗിക്ക് സാധിച്ചിരുന്നു. യഥാർത്ഥത്തിൽ അർജന്റീനകാരനായ ഈ താരത്തെ ഇറ്റാലിയൻ പരിശീലകനായ മാൻസീനി റാഞ്ചുകയായിരുന്നു.

എന്നാൽ തനിക്ക് ഇറ്റാലിയൻ ദേശീയ സ്ഥാനം ലഭിക്കാതെ ഒരു അർജന്റീനക്കാരന് സ്ഥാനം നൽകിയതിനെതിരെ ഇറ്റാലിയൻ യുവതാരമായ ആൻഡ്രിയ പിനാമോന്റി രംഗത്ത് വന്നിട്ടുണ്ട്.റെറ്റെഗിയെ തിരഞ്ഞെടുത്തത് തനിക്ക് വിഷമം ഉണ്ടാക്കി എന്നാണ് പിനാമോന്റി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റെറ്റെഗിയെ ടീമിൽ എടുത്തത് എന്നിൽ വിഷമം ഉണ്ടാക്കി.തീർച്ചയായും എനിക്ക് നിരാശ തന്നെയാണ് അത് സമ്മാനിച്ചിട്ടുള്ളത്.പ്രത്യേകിച്ച് ഇറ്റാലിയൻ ദേശീയ ടീമിലേക്ക് വിളി കാത്തിരിക്കുന്ന ഒരു താരത്തെ സംബന്ധിച്ചിടത്തോളം അത് നിരാശ തന്നെയായിരിക്കും ഉണ്ടാക്കുക ” ഇതാണ് സാസുവോളോയുടെ സ്ട്രൈക്കർ കൂടിയായ പിനാമോന്റി പറഞ്ഞിട്ടുള്ളത്.

ഏതായാലും തനിക്ക് ലഭിച്ച അവസരം കൃത്യമായി മുതലെടുക്കാൻ റെറ്റെഗിക്ക് സാധിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ വരുന്ന സെലക്ഷനുകളിലും ഇദ്ദേഹം ടീമിൽ ഉണ്ടായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *