അസൂറിപ്പടയുടെ അപരാജിതകുതിപ്പിന് തടയിടാൻ തുർക്കിക്കാവുമോ? മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം!
യൂറോ 2020-ന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കി നിൽക്കുന്നോള്ളൂ. കരുത്തരായ ഇറ്റലിയാണ് ഉദ്ഘാടനമത്സരത്തിൽ ബൂട്ടണിയുന്നത്. തുറക്കിയാണ് എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് റോമയിലെ ഒളിമ്പികോ സ്റ്റേഡിയത്തിൽ വെച്ചാണ് ഇരുടീമുകളും കൊമ്പുകോർക്കുക.
തകർപ്പൻ ഫോമിലാണ് നിലവിൽ ഇറ്റലി കളിച്ചു കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 27 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ പരാജയപ്പെട്ടിട്ടില്ല.അവസാനത്തെ എട്ട് മത്സരങ്ങളിലും അവർ വിജയം നേടിയിട്ടുണ്ട്. 2021-ൽ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നുള്ളത് ഇറ്റാലിയൻ പ്രതിരോധത്തിന്റെ ശക്തി വിളിച്ചോതുന്നതാണ്. അത്കൊണ്ട് തന്നെ ഇറ്റലിയെ പിടിച്ചുകെട്ടാൻ തുർക്കി പാടുപെടുമെന്നുറപ്പാണ്.
Turkey vs Italy head to head record, European Championship history and team news #Euro2020 https://t.co/O6r0ozlITe
— Republic (@republic) June 10, 2021
മറുഭാഗത്തുള്ള തുർക്കി അവസാന ആറ് മത്സരങ്ങളിലും പരാജയപെട്ടിട്ടില്ല. മികച്ച ഒരു ടീം നിലവിൽ തുർക്കിയുടെ പക്കലിലുമുണ്ട്. അത്കൊണ്ട് തന്നെ മികച്ച ഒരു പോരാട്ടം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.പരസ്പരം ഇരുടീമുകളും തമ്മിൽ ഇതുവരെ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.8 തവണയും ഇറ്റലി വിജയിച്ചപ്പോൾ 3 തവണ സമനിലയിൽ കലാശിച്ചു. ഈ കണക്കുകളും ഇറ്റലിക്കൊപ്പമാണ്.
മത്സരത്തിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്…
Turkey: Uğurcan Çakır; Zeki Çelik, Merih Demiral, Çağlar Söyüncü, Umut Meraş; Okay Yokuşlu, Ozan Tufan, Hakan Çalhanoğlu, Cengiz Ünder, Kenan; Burak Yılmaz
Italy: Donnarumma; Florenzi, Bonucci, Chiellini, Spinazzola; Barella, Jorginho, Locatelli; Berardi, Immobile, Insigne