അസാധാരണതാരങ്ങൾക്കൊപ്പം ഇടം ലഭിച്ചതിൽ അഭിമാനിക്കുന്നു, ഡ്രീം ടീമിൽ ഉൾപ്പെട്ടതിനെ കുറിച്ച് ക്രിസ്റ്റ്യാനോ പറഞ്ഞത് !

ഇന്നലെയായിരുന്നു ഫ്രാൻസ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ ബാലൺ ഡിയോർ ഉപേക്ഷിച്ചതിന് പിന്നാലെ ബാലൺ ഡിയോർ ഡ്രീം ടീം ഉണ്ടാവുമെന്ന് ഫ്രാൻസ് അറിയിച്ചിരുന്നു. ഇന്നലെയാണ് ഡ്രീം ടീം പുറത്ത് വിട്ടത്. ഇതിൽ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് താരങ്ങൾക്ക്‌ ഇടം നേടാൻ സാധിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കുമായിരുന്നു ഈ ഭാഗ്യം ലഭിച്ചത്. ലെഫ്റ്റ് സ്‌ട്രൈക്കറായാണ് റൊണാൾഡോക്ക്‌ ടീമിൽ ഇടം ലഭിച്ചിരിക്കുന്നത്. ടീമിൽ ഇടം നേടാനായതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അസാധാരണമായ താരങ്ങൾക്കൊപ്പം ഇടം ലഭിച്ചതിൽ അഭിമാനിക്കുന്നു എന്നാണ് റൊണാൾഡോ പറഞ്ഞത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ വഴിയാണ് ക്രിസ്റ്റ്യാനോ സന്തോഷം അറിയിച്ചത്.

“ഫ്രാൻസ് ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച ഇലവനിന്റെ ഭാഗമായതോടെ ഞാൻ വളരെയധികം ആദരിക്കപ്പെട്ടിരിക്കുന്നു. എന്തൊരു മനോഹരമായ സ്വപ്നടീമാണിത്.അവർ എല്ലാവരും തന്നെ തന്റെ ബഹുമാനവും ആരാധനയും അർഹിക്കുന്നു. ഇത്പോലെയുള്ള അസാധാരണതാരങ്ങൾക്കൊപ്പം ഇടം നേടാനായതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. നന്ദി ” എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചത്. അഞ്ച് തവണ ബാലൺ ഡിയോർ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 3-4-3 എന്ന ഫോർമേഷനാണ് ബാലൺ ഡിയോർ ഡ്രീം ടീമിന്റേത്.ടീം ഇങ്ങനെയാണ്..

Yashin; Cafu, Beckenbauer, Maldini; Xavi, Matthaus, Pelé, Maradona; Messi, Ronaldo Nazario and Cristiano Ronaldo ..

Leave a Reply

Your email address will not be published. Required fields are marked *