അവർ രണ്ടുപേരും പരസ്പരം അംഗീകരിക്കാൻ തയ്യാറല്ല:മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തെ കുറിച്ച് കാരഗർ
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷക്കാലമായി ഫുട്ബോൾ ലോകത്ത് തുടരുന്ന റൈവൽറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള റൈവൽറി. നിലവിൽ രണ്ടുപേരും യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്.രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് ഇരുവരും കളിക്കുന്നതെങ്കിലും റൈവൽറി ഇപ്പോഴും തുടരുന്നു എന്ന് പറയേണ്ടിവരും.കാരണം ഈ പ്രായത്തിലും രണ്ടുപേരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഇതേക്കുറിച്ച് ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. അതായത് മെസ്സിയും ക്രിസ്റ്റ്യാനോയും പരസ്പരം അംഗീകരിക്കാനോ തോറ്റു കൊടുക്കാനോ തയ്യാറെല്ലെന്നും അതുകൊണ്ടുതന്നെ ഇരുവരും കളി നിർത്തുന്നത് വരെ ഇത് തുടരുമെന്നുമാണ് കാരഗർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
04 May 2024
— Squawka (@Squawka) May 5, 2024
◉ Erling Haaland scored four goals
◉ Cristiano Ronaldo completed a perfect hat-trick
◉ Lionel Messi provided five assists
The past, present and future of football. pic.twitter.com/ScPgIKnV6w
” അവർ രണ്ടുപേരും പരസ്പരം തോൽക്കാൻ തയ്യാറല്ല. കിരീടങ്ങളുടെ കാര്യത്തിലും ബാലൺഡി’ഓർ പുരസ്കാരത്തിന്റെ കാര്യത്തിലുമൊക്കെ അങ്ങനെ തന്നെയാണ്. അവർ തമ്മിൽ എല്ലാ സീസണിലും വലിയ റൈവൽറി നിലനിന്നു.പരസ്പരം മികച്ച താരങ്ങളാക്കി മാറ്റുന്നതിൽ ഇരുവർക്കും പങ്കുണ്ട്. പക്ഷേ അവർ കളി നടത്തുന്നത് വരെ മറ്റൊരാളെ അംഗീകരിക്കാനോ അഭിനന്ദിക്കാനോ തയ്യാറാവില്ല. അവർ കളിക്കുന്ന കാലത്തിടത്തോളം ഇത് തുടരും.ഒരാൾ എന്തൊക്കെ ചെയ്താലും,മറ്റൊരാൾ തിരിച്ചുവരിക തന്നെ ചെയ്യും. അവർ ഒരിക്കലും വിശ്രമിക്കില്ല. ഇതുവരെ ചെയ്തതെന്നും അവർ ആസ്വദിച്ചിട്ടില്ല. മറിച്ച് എതിരാളി തന്റെ പുറകിൽ വരുന്നുണ്ടെന്ന ഉത്തമ ബോധ്യത്തോടുകൂടി അവർ മത്സരിക്കുകയായിരുന്നു. ഒരാൾ ഹാട്രിക്ക് നേടിയാൽ അധികം വൈകാതെ തന്നെ മറ്റൊരാൾ ഹാട്രിക്ക് സ്വന്തമാക്കിയിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഇവരുടെ മെന്റാലിറ്റി, അത് എടുത്ത് പ്രശംസിക്കേണ്ട ഒരു കാര്യം തന്നെയാണ് ” ഇതാണ് ഇപ്പോൾ കാരഗർ പറഞ്ഞിട്ടുള്ളത്.
ഇപ്പോഴും മികച്ച പ്രകടനമാണ് രണ്ടുപേരും തുടരുന്നത്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പെർഫെക്റ്റ് ഹാട്രിക്ക് നേടിയിരുന്നു. അതേസമയം മെസ്സി കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും 5 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.