അവസാന ഒരുക്കവും കഴിഞ്ഞു, അർജന്റീനയെ നേരിടാനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ അർജന്റീനയെയാണ് ബ്രസീലിന് ഇനി നേരിടേണ്ടത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള അവസാന ട്രെയിനിങ് സെഷനും ബ്രസീൽ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ അർജന്റീനക്കെതിരെയുള്ള ഇലവൻ പുറത്ത് വിടാൻ ടിറ്റെ തയ്യാറായിരുന്നില്ല. എന്നാൽ പരിശീലനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാധ്യത ഇലവൻ ഇപ്പോൾ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്ത് വിട്ടിട്ടുണ്ട്.
കഴിഞ്ഞ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നിന്നും 4 മാറ്റങ്ങളാണ് ബ്രസീൽ ടീമിൽ ഉണ്ടാവുക. തിയാഗോ സിൽവക്ക് പകരം മിലിറ്റാവോയും കാസെമിറോയുടെ സ്ഥാനത്ത് ഫാബിഞ്ഞോയും ജീസസിന് പകരം കുഞ്ഞയുമായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.
Seleção brasileira encerra preparação para clássico contra a Argentina; veja provável escalaçãohttps://t.co/oPBULABxaO
— ge (@geglobo) November 15, 2021
അതേസമയം അവസാന ഒരുക്കത്തിൽ നെയ്മർക്ക് പരിക്കേറ്റതാണ് ബ്രസീലിന് തിരിച്ചടിയായിരിക്കുന്നത്. താരം ടീമിനോടൊപ്പം അർജന്റീനയിലേക്ക് സഞ്ചരിക്കില്ലെന്ന് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ നെയ്മറുടെ സ്ഥാനത്ത് വിനീഷ്യസ് ജൂനിയറോ അല്ലെങ്കിൽ കൂട്ടീഞ്ഞോയോ ഇടം നേടിയെക്കുമെന്നാണ് ഗ്ലോബോ പറയുന്നത്. ഇത്പ്രകാരമുള്ള സാധ്യത ഇലവൻ ഇങ്ങനെയാണ്.
Alisson, Danilo, Éder Militão, Marquinhos and Alex Sandro; Fabinho, Fred and Lucas Paquetá; Raphinha, Matheus Cunha and Vini Júnior (Coutinho)
നെയ്മറും കാസമിറോയുമില്ലാത്തത് ബ്രസീലിന് വലിയ തിരിച്ചടിയാണ്. ഈ വെല്ലുവിളിയെ ടിറ്റെ എങ്ങനെ മറികടക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.