അവനെ തളച്ചിടരുത് : എംബപ്പേയെ താനുമായി താരതമ്യം ചെയ്ത് ഹെൻറി!

കഴിഞ്ഞ കസാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ നാല് ഗോളുകൾ നേടിക്കൊണ്ടായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ തന്റെ കരുത്ത് തെളിയിച്ചത്. മത്സരത്തിൽ എട്ട് ഗോളിന്റെ വിജയമായിരുന്നു ഫ്രാൻസ് നേടിയിരുന്നത്.

ഏതായാലും ഫ്രഞ്ച് ഇതിഹാസ താരമായ തിയറി ഹെൻറി എംബപ്പേയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ടിപ്പോൾ. എംബപ്പേയെ തളച്ചിടരുതെന്നും തടയൽ അസാധ്യമായ ഒരു താരമാണ് എംബപ്പേ എന്നുമാണ് ഹെൻറി അറിയിച്ചിട്ടുള്ളത്. കൂടാതെ താനും എംബപ്പേയും തമ്മിലുള്ള സാമ്യതകളും ഹെൻറി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഫ്രഞ്ച് ഫുട്ബോൾ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാനും എംബപ്പേയും ക്ലയർ ഫോണ്ടെയ്നിൽ കൂടിയാണ് വന്നത്. ഞങ്ങൾ രണ്ട് പേരും പാരീസിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നാണ്.ഞങ്ങൾ മൊണോക്കോയിൽ സ്റ്റാർട്ട്‌ ചെയ്തവരാണ്.ഞങ്ങളുടെ കളി ശൈലിക്കും സാമ്യമുണ്ട്. ഞാൻ എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യുകയല്ല.ഞാൻ അതിനെ ഇഷ്ടപ്പെടുന്നില്ല.മറിച്ച് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് എംബപ്പേ.തടയൽ അസാധ്യമായ ഒരു താരമാണ് അദ്ദേഹം.മുന്നേറ്റനിരയിൽ ഉടനീളം കളിക്കാൻ എംബപ്പേക്ക്‌ കഴിയും. അത്കൊണ്ട് അദ്ദേഹത്തെ തളച്ചിടരുത്.ഫ്രാൻസിൽ പലരും അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്.അദ്ദേഹം ഒരു പ്രൊഫഷണലാണ്. ഇത്തരത്തിലുള്ള ഒരു താരത്തെ ലഭിച്ചതിൽ നാം സന്തോഷിക്കുകയാണ് വേണ്ടത് ” ഇതാണ് ഹെൻറി പറഞ്ഞത്.

ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ഹെൻറി.51 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതേസമയം ഇതിനോടകം തന്നെ 23 ഗോളുകൾ നേടാൻ എംബപ്പേക്ക്‌ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *