അവനെ തടയാൻ ഞങ്ങൾ പാടുപെടും: ബ്രസീലിയൻ താരത്തെ പുകഴ്ത്തി മോഡ്രിച്ച്!
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ ക്രൊയേഷ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക.ഇരുഭാഗത്തും സൂപ്പർ താരങ്ങൾ അണിനിരക്കുന്നതിനാൽ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തിന് മുന്നേ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ക്രൊയേഷ്യൻ താരവും റയലിലെ സഹതാരവുമായ ലുക്കാ മോഡ്രിച്ചിനെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ വിനീഷ്യസിനെ കുറിച്ച് മോഡ്രിച്ചും സംസാരിച്ചിട്ടുണ്ട്.വിനീഷ്യസിനെ തടയാൻ ഞങ്ങൾ ബുദ്ധിമുട്ടുമെന്നാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
CROATIA VS. BRAZIL IN THE QUARTERFINALS 👀🍿 pic.twitter.com/iZdik751DK
— ESPN FC (@ESPNFC) December 5, 2022
” തീർച്ചയായും വിനീഷ്യസ് ജൂനിയർ എന്നെ പ്രശംസിച്ചതും അഭിനന്ദിച്ചതുമൊക്കെ സന്തോഷം നൽകുന്ന കാര്യമാണ്.അസാമാന്യമായ ഒരു താരമാണ് അദ്ദേഹം. മാത്രമല്ല മികച്ച ഒരു വ്യക്തിയുമാണ്. റയൽ മാഡ്രിഡിൽ ചേർന്നതിനുശേഷം അദ്ദേഹത്തിന്റെ ഫിസിക്കൽ എബിലിറ്റി വർദ്ധിച്ചിട്ടുണ്ട്.മാത്രമല്ല ഓരോ മത്സരത്തിലും അദ്ദേഹം ഏറെ മികവ് പുലർത്തുന്നു.അതേ കാര്യം തന്നെയാണ് അദ്ദേഹം ഇപ്പോൾ വേൾഡ് കപ്പിലും ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ തടയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു മിഷനാണ് ‘ ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സൗത്ത് കൊറിയക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ 4-1 ന്റെ വിജയം നേടിയപ്പോൾ വിനീഷ്യസ് ജൂനിയർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു താരം സ്വന്തമാക്കിയിരുന്നത്.